Kerala Weather: തിരുവനന്തപുരം: വരണ്ട കാലാവസ്ഥയിലും കുളിരായി കേരളത്തിൽ ഒറ്റപ്പെട്ട മഴ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നേരിയ മഴ രേഖപ്പെടുത്തി. അതേസമയം ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥ തന്നെയാണ് അനുഭവപ്പെട്ടത്. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. കോഴിക്കോട് 5.0mm, തലശേരി 3.9mm എന്നിങ്ങനെയാണ് കഴിഞ്ഞ മണിക്കൂറിൽ രേഖപ്പെടുത്തിയ മഴയുടെ അളവ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ ആകെ താപനിലയിൽ കാര്യമായ മാറ്റമില്ല. കോഴിക്കോട് ജില്ലയിൽ സാധാരണ ഗതിയിൽ നിന്നും ഉയർന്ന താപനില രേഖപ്പെടുത്തിയപ്പോൾ പാലക്കാട് ജില്ലയിൽ താപനില താഴ്ന്നു. സിയാൽ കൊച്ചി, കോഴിക്കോട്, പുനലൂർ, വെള്ളനിക്കര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്, 36 ഡിഗ്രി സെൽഷ്യസ്. കൊല്ലം ജില്ലയിലെ തന്നെ പുനലൂരാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെൽഷ്യസ്.

അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇടിയോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് ഒന്നിന് ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമുണ്ട്. ഈ ദിവസങ്ങളിൽ ലക്ഷദ്വീപിലെ ചില പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook