/indian-express-malayalam/media/media_files/uploads/2018/10/Kerala-Rain.jpg)
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസങ്ങളില്‍ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 15 ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 12 cm ല്‍ താഴെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഓഗസ്റ്റ് 16 ന് കണ്ണൂര്‍, കാസറഗോഡ്, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കുള്ള സാധ്യതയും മഞ്ഞ അലര്‍ട്ടുകളുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല.
Read More: Kerala Rain Weather Live Updates: തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച നിയന്ത്രിത അവധി
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും ജാഗ്രത തുടരാനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ നിലനിര്‍ത്തനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തിയായ മഴയും പ്രതീക്ഷിക്കുന്നുണ്ട്.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില-29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെല്‍ഷ്യസ്
സിയാല്‍ കൊച്ചി
കൂടിയ താപനില-29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെല്‍ഷ്യസ്
കണ്ണൂര്‍
കൂടിയ താപനില-27 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെല്‍ഷ്യസ്
കരിപ്പൂര്‍ എപി
കൂടിയ താപനില-27 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെല്‍ഷ്യസ്
കൊച്ചി എപി
കൂടിയ താപനില-28 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെല്‍ഷ്യസ്
കോട്ടയം ആര്‍ബി
കൂടിയ താപനില-29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെല്‍ഷ്യസ്
കോഴിക്കോട്
കൂടിയ താപനില-28 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെല്‍ഷ്യസ്
പാലക്കാട്
കൂടിയ താപനില-28 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെല്‍ഷ്യസ്
പുനലൂര്‍
കൂടിയ താപനില-30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെല്‍ഷ്യസ്
തിരുവനന്തപുരം എപി
കൂടിയ താപനില-30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെല്‍ഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയ താപനില-30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെല്‍ഷ്യസ്
വെള്ളാനിക്കര
കൂടിയ താപനില-28 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെല്‍ഷ്യസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us