Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

Kerala Weather: ജനുവരി 30, 31 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ജനുവരി 30, 31 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്

meteorological department

Kerala Weather: തിരുവനന്തപുരം: വടക്കു കിഴക്കൻ മൺസൂൺ സംസ്ഥാനത്ത് ദുർബലമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് എവിടെയും മഴ ലഭിച്ചില്ല. ജനുവരി 30, 31 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

കൊല്ലം, തൃശൂർ ജില്ലകളിൽ കുറഞ്ഞ താപനില ഗണ്യമായി കുറഞ്ഞു, കേരളത്തിൽ മറ്റൊരിടത്തും വലിയ മാറ്റമില്ല. കൊല്ലം ജില്ലയിൽ താപനില സാധാരണയിൽനിന്നും താഴ്ന്ന നിലയിലും കണ്ണൂർ ജില്ലയിൽ സാധാരണയിൽനിന്നും ഉയർന്ന നിലയിലുമായിരുന്നു. ഇന്ന് തൃശൂർ ജില്ലയിലെ വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 19 ഡിഗ്രി സെൽഷ്യസ്. കേരളത്തിൽ ജനുവരി 28 വരെ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ വിമാനത്താവളം

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി വിമാനത്താവളം

കൂടിയത്-33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 19 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 20 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather 2021 january 28 thiruvananthapuram kozhikode kochi today weather update climate report

Next Story
Kerala Weather: കേരളത്തിലും ലക്ഷദ്വീപിലും വരണ്ട കാലാവസ്ഥ തുടരും
The moderation of comments is automated and not cleared manually by malayalam.indianexpress.com