scorecardresearch
Latest News

Kerala Weather: ജനുവരി 27 വരെ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരും

കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഒന്ന് രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്

delhi weather, delhi temperature, ഡൽഹി, ചൂട്, തപനില, delhi highest temperature, delhi heat, delhi weather news, heat wave, monsoons, indian express

Kerala Weather: തിരുവനന്തപുരം: വടക്കു കിഴക്കൻ മൺസൂൺ സംസ്ഥാനത്ത് ദുർബലമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഒന്ന് രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. കൊല്ലം, തൃശൂർ ജില്ലകളിൽ കുറഞ്ഞ താപനില ഗണ്യമായി കുറഞ്ഞു, കേരളത്തിൽ മറ്റൊരിടത്തും വലിയ മാറ്റമില്ല. കൊല്ലം ജില്ലയിൽ താപനില സാധാരണയിൽനിന്നും താഴ്ന്ന നിലയിലും കണ്ണൂർ ജില്ലയിൽ സാധാരണയിൽനിന്നും ഉയർന്ന നിലയിലുമായിരുന്നു. ഇന്ന് തൃശൂർ ജില്ലയിലെ വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെൽഷ്യസ്.

കേരളത്തിൽ ജനുവരി 25 വരെ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്. 22ന് ഒന്നോ രണ്ടോ ഇടങ്ങളിൽ മഴ ലഭിച്ചേക്കും. ഈ ദിവസങ്ങളിൽ ഒന്നും തന്നെ മഴ മുന്നറിയിപ്പ് ഇല്ല.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ വിമാനത്താവളം

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി വിമാനത്താവളം

കൂടിയത്-33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 19 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 20 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather 2021 january 23 thiruvananthapuram kozhikode kochi today weather update climate report