Kerala Weather: തിരുവനന്തപുരം: വടക്കു കിഴക്കൻ മൺസൂൺ കേരളത്തിൽ ദുർബലം. കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മഴ ലഭിച്ചു. വൈക്കത്ത് നാലു സെന്റിമീറ്ററും ചേർത്തലയിൽ ഒരു സെന്റിമീറ്ററും മഴ ലഭിച്ചു. കൊല്ലം, തൃശൂർ ജില്ലകളിൽ കുറഞ്ഞ താപനില ഗണ്യമായി കുറഞ്ഞു, കേരളത്തിൽ മറ്റൊരിടത്തും വലിയ മാറ്റമില്ല. കൊല്ലം ജില്ലയിൽ താപനില സാധാരണയിൽനിന്നും താഴ്ന്ന നിലയിലും കണ്ണൂർ ജില്ലയിൽ സാധാരണയിൽനിന്നും ഉയർന്ന നിലയിലുമായിരുന്നു. ഇന്നു പുനലൂരാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 19 ഡിഗ്രി സെൽഷ്യസ്.

കേരളത്തിൽ ജനുവരി 20 വരെ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്. ജനുവരി 21, 22 തീയതികളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മഴ ലഭിച്ചേക്കും. ഈ ദിവസങ്ങളിൽ ഒന്നും തന്നെ കാലാവസ്ഥ മുന്നറിയിപ്പ് ഇല്ല.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ വിമാനത്താവളം

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി വിമാനത്താവളം

കൂടിയത്-33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 19 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 20 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook