Kerala Weather: തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ 24 മണിക്കൂറിൽ മഴ ലഭിച്ചു. ലക്ഷദ്വീപിലെ മിനികോയിയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, മൂന്ന് സെന്റിമീറ്റർ. പാലക്കാട്, ഒറ്റപ്പാലം, പീരുമേട്, കുപ്പടി, വൈത്തിരി എന്നിവിടങ്ങളിൽ രണ്ട് സെന്റിമീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സെപ്റ്റംബർ ആറു വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

*02-09-2020: വയനാട്*
*03-09-2020: ഇടുക്കി*
*04-09-2020: മലപ്പുറം*
*05-09-2020: ഇടുക്കി*
*06-09-2020: എറണാകുളം*

സെപ്റ്റംബർ 3 വരെ കേരളത്തിൽ ആകെ ലഭിക്കാൻ സാധ്യതയുള്ള ശരാശരി മഴ സാധാരാണ മഴ (ദീർഘകാല ശരാശരി-Normal Rainfall) ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. സെപ്റ്റംബർ 4 മുതൽ സെപ്റ്റംബർ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയിൽ കേരളത്തിൽ സാധാരണയേക്കാൾ കൂടിയ മഴയാണ് (Above Normal Rainfall) ആകെ ലഭിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദീർഘകാല പ്രവചനത്തിൽ നിന്ന് ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. എല്ലാദിവസവും പുറപ്പെടുവിക്കുന്ന 5 ദിവസത്തെ മഴ മുന്നറിയിപ്പിൽ ജില്ലാതല വിവരങ്ങൾ ലഭ്യമാകുന്നതാണ്. 2020 മൺസൂൺ സീസണിൽ ഇത് വരെ (ജൂൺ 1 മുതൽ ഓഗസ്റ്റ് 29 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 1624 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 8% കുറവാണ്. ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 26 വരെയുള്ള ആഴ്ചയിൽ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ സാധാരണ മഴയെക്കാൾ 77% കുറവ് മഴയാണ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയത്- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയത്-28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

*മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം*
*കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.*
*02.09.2020* *കേരള തീരം, ലക്ഷദ്വീപ് പ്രദേശം : കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.*
*മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.*
*പ്രത്യേക ജാഗ്രത നിർദേശം*
*02-09-2020 മുതൽ 06-09-2020 വരെ*: തെക്ക് -പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
*02-09-2020 മുതൽ 03-09-2020 വരെ*: *കേരള തീരം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.*
*02-09-2020* : തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
*കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ* : കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook