Kerala Weather: തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം അടുത്ത 10 മണിക്കൂറിനുള്ളിൽ രൂപപ്പെട്ടേക്കും. ഈ ന്യൂനമർദം ശക്തിപ്രാപിച്ചു ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യത.
ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളാൻ സാധ്യതയുള്ള ന്യൂനമർദത്തിന്റെ ഭാഗമായി കേരളം ഒഴികെയുള്ള എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. കേരളത്തിൽ നാളെ മധ്യ വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരും. തെലങ്കാനയിൽ കഴിഞ്ഞ് ഒരാഴ്ചക്കിടെ ശക്തമായ മഴയിൽ അമ്പതിലേറെ പേർ മരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതുവേ ഒറ്റപ്പെട്ട മഴ ലഭിച്ചു. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ വിമാനത്താവളം
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
കൊച്ചി വിമാനത്താവളം
കൂടിയത്-30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്