തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ദുർബലമാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊയ്തുകൊണ്ടിരുന്ന ശക്തമായ മഴയ്ക്ക് ഇന്നത്തോടെ ശമനമായി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു. ഇടുക്കി ജില്ലയിലെ പീരുമേട്, കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്, കുഡുലു എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്, അഞ്ച് സെന്റിമീറ്റർ. ഇടുക്കി ജില്ലയിലെ തന്നെ മൂന്നാറിൽ കഴിഞ്ഞ 24 മണിക്കൂറിൽ നാല് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം അറബിക്കടലിൽ പ്രവേശിച്ചു തീവ്ര ന്യുന മർദ്ദമാകും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം ഒക്ടോബർ 19 ഓടെ. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ട് പറയുന്നു. എന്നാൽ ഒക്ടോബർ 19 വരെ മഴ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിൽ പരമാവധി താപനില കണ്ണൂരിൽ മാത്രമാണ് ഉയർന്നത്. കേരളത്തിൽ മറ്റിടങ്ങളിൽ കാര്യമായ മാറ്റമില്ല. ആലപ്പുഴയിലും പുനലൂരിലുമാണ് കഴിഞ്ഞ മണിക്കൂറുകളിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 32 ഡിഗ്രി സെൽഷ്യസ്. വെള്ളനിക്കരയിൽ ഏറ്റവും താഴ്ന്ന താപനിലയും രേഖപ്പെടുത്തി, 22 ഡിഗ്രി സെൽഷ്യസ്.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ വിമാനത്താവളം
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
കൊച്ചി വിമാനത്താവളം
കൂടിയത്-30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്
മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം
കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
*പ്രത്യേക ജാഗ്രത നിർദ്ദേശം*
15-10-2020 : കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.തെക്ക് – പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
16/10/2020 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരപ്രദേശവാസികളും ഈ കാലയളവിൽ പ്രത്യേക ജാഗ്രത പുലർത്തുക.