Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

Kerala Weather: വരും ദിവസങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ഒക്ടോബർ 8 ,9 തിയതികളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നൽ മുന്നറിയിപ്പും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്

Mumbai Rains( Thane ) on Thursday : Isolated parts of Mumbai are likely to experience heavy rainfall in the next two hours, the Indian Meteorological Department (IMD) announced on Thursday. Despite the onset of the monsoon on June 14, the city is yet to receive widespread rainfall. Express Photo By Deepak Joshi, 18th June 2020, Thane.

Kerala Weather: തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് ദുർബലമായി തുടരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കാലവർഷം സംസ്ഥാനത്തുനിന്ന് പൂർണമായി പിൻവാങ്ങും. മറ്റു സംസ്ഥാനങ്ങളിലും കാലവർഷം അതിവ ദുർബലമായി. കേരളത്തിൽ ചില പ്രദേശങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴ ലഭിച്ചത് മാറ്റി നിർത്തിയാൽ സംസ്ഥാനത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു.

എന്നാൽ വരും ദിവസങ്ങളിൽ കേരളത്തിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒക്ടോബർ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 8 ,9 തിയതികളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നൽ മുന്നറിയിപ്പും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുണ്ട്. 7 മുതൽ 11 സെന്റിമീറ്റർ മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.

കാസർഗോഡ് ജില്ലയിലെ കുഡുലുവിൽ അഞ്ച് സെന്റിമീറ്റർ മഴ ലഭിച്ചു. പിറവത്ത് നാല് മില്ലിമീറ്റർ മഴയും ലഭിച്ചു. കേരളത്തിലെ കൂടിയ താപനിലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വ്യത്യാസം രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയത്-30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

 

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather 2020 october 07 thiruvanathapuram kozikkode kochi

Next Story
Kerala Weather: കാലവർഷം പിൻവാങ്ങുന്നു; മഴ കുറഞ്ഞു
The moderation of comments is automated and not cleared manually by malayalam.indianexpress.com