Kerala Weather: തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് ദുർബലമായി തുടരുന്നു. കേരളത്തിലും ലക്ഷദ്വീപിലും ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചത് മാറ്റി നിർത്തിയാൽ സംസ്ഥാനത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മിനിക്കോയ് ദ്വിപിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവുമധികം മഴ ലഭിച്ചത്.
അതേസമയം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. പാലക്കാട് ആലപ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 33 സെന്റിമീറ്റർ. പുനലൂരിൽ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തി, 21 സെന്റിമീറ്റർ. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഒക്ടോബർ 06 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഈ ദിവസങ്ങളിൽ മഴ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചട്ടില്ല. ഒക്ടോബർ മൂന്നിന് കേരളത്തിലും മാഹിയിലും ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 23 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയത്-30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്