Kerala Weather: അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

cloud, sky, Rain, Weather, Monsoon, City Rain, Climate, Water Logging, Kerala weather, കാലാവസ്ഥ, Kerala weather report, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
Early morning dramatic clouds after a heavy downpour in MMR. Express Photo by Amit Chakravarty 16-10-2020,

Kerala Weather: തിരുവനന്തപുരം: വടക്ക് കിഴക്കൻ കാലവർഷം സംസ്ഥാനത്ത് ദുർബലമായിരുന്നു. ലക്ഷദ്വീപിൽ ചില സ്ഥലങ്ങളിലും കേരളത്തി ഒന്ന് രണ്ടിടങ്ങളിലും മഴ ലഭിച്ചു. എറണാകുളം ജില്ലയിലെ പിറവത്താണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, 4 സെന്റിമീറ്റർ. കണ്ണൂരിൽ 2 സെന്റിമീറ്റർ മഴയും ലഭിച്ചു.

വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 10 തിയതികളിൽ കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മറ്റ് ദിവസങ്ങളിൽ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചട്ടില്ല.

സംസ്ഥാനത്തിന്റെ ആകെ താപനിലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കാര്യമായ മാറ്റമില്ല. എന്നിരുന്നാലും കണ്ണൂർ ജില്ലയിൽ ഉയർന്ന ചൂട് അനുഭവപ്പെട്ടു. കൊല്ലം ജില്ലയിലെ പുനലൂരും തൃശൂർ ജില്ലയിലെ വെള്ളനിക്കരയിലുമാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, 22 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ വിമാനത്താവളം

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി വിമാനത്താവളം

കൂടിയത്-34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 26 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather 2020 december 10 thiruvananthapuram kozhikode kochi

Next Story
Kerala Weather: സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരും
The moderation of comments is automated and not cleared manually by malayalam.indianexpress.com