Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala Weather: കേരളത്തിൽ കാലവർഷം സജീവമാകുന്നു; വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Kerala weather, കാലാവസ്ഥ, Kerala weather report, 2020 july 08, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമായി തുടരുന്നു. സംസ്ഥാനത്ത് ഒന്ന് രണ്ട് സ്ഥലങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത്. എന്നാൽ വരും ദിവസങ്ങളിൽ കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

*31-08-2020 & 01-09-2020 : ഇടുക്കി*
*02-09-2020: വയനാട്*
*03-09-2020: ഇടുക്കി*
*04-09-2020: മലപ്പുറം*

സെപ്റ്റംബർ 3 വരെ കേരളത്തിൽ ആകെ ലഭിക്കാൻ സാധ്യതയുള്ള ശരാശരി മഴ സാധാരാണ മഴ (ദീർഘകാല ശരാശരി-Normal Rainfall) ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. സെപ്റ്റംബർ 4 മുതൽ സെപ്റ്റംബർ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയിൽ കേരളത്തിൽ സാധാരണയേക്കാൾ കൂടിയ മഴയാണ് (Above Normal Rainfall) ആകെ ലഭിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദീർഘകാല പ്രവചനത്തിൽ നിന്ന് ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. എല്ലാദിവസവും പുറപ്പെടുവിക്കുന്ന 5 ദിവസത്തെ മഴ മുന്നറിയിപ്പിൽ ജില്ലാതല വിവരങ്ങൾ ലഭ്യമാകുന്നതാണ്. 2020 മൺസൂൺ സീസണിൽ ഇത് വരെ (ജൂൺ 1 മുതൽ ഓഗസ്റ്റ് 29 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 1624 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 8% കുറവാണ്. ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 26 വരെയുള്ള ആഴ്ചയിൽ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ സാധാരണ മഴയെക്കാൾ 77% കുറവ് മഴയാണ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയത്- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയത്-28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather 2020 august 31 heavy rain thiruvanathapuram kochi kozhikkode daily report

Next Story
Kerala Weather: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതKerala weather, കാലാവസ്ഥ, Kerala weather report, 2020 july 06, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
The moderation of comments is automated and not cleared manually by malayalam.indianexpress.com