Latest News

Kerala Weather: കാലവർഷം ദുർബലം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

കേരളത്തിൽ, പ്രത്യേകിച്ച് തെക്കൻ കേരളത്തിലെ മലയോര മേഖലയിൽ ഓഗസ്റ്റ് 25-26 ദിവസങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

meteorological department

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. ലക്ഷദ്വീപ് മേഖലയിലും മഴ ലഭിച്ചില്ല. കണ്ണൂർ, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ രണ്ട് സെന്റിമീറ്റർ മഴയും തളിപറമ്പ്, കുഡുലു എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി.

ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം വടക്ക് പടിഞ്ഞാറൻ മധ്യ പ്രാദേശിന്‌ മുകളിൽ അടുത്ത രണ്ട് ദിവസം രാജസ്ഥാനിലേക്ക്. ഓഗസ്റ്റ് 22-24 വരെ ഗുജറാത്ത്‌, രാജസ്ഥാൻ അതി തീവ്ര മഴ സാധ്യത. ഓഗസ്റ്റ് മാസത്തിലെ നാലാമത്തെ ന്യുന മർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യത. കേരളത്തിൽ ഓഗസ്റ്റ് 25-26 പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ മലയോര മേഖലയിൽ ഇടിയോടു കൂടിയ മഴ സാധ്യത.

അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇടിയോടുകൂടിയ മഴയാണ് സംസ്ഥാനത്തും ലക്ഷദ്വീപിലും പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 24, 25, 26 തിയതികളിൽ ഇടിമിന്നൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയത്- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയത്-28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

*മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം*

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല

*പ്രത്യേക ജാഗ്രതാ നിർദ്ദേശം*

22-08-2020 മുതൽ 25-08-2020 വരെ: തെക്ക്-പടിഞ്ഞാറ് അറബിക്കടൽ,മധ്യ-പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.വടക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള വടക്ക് മഹാരാഷ്ട്രാ-ഗുജറാത്ത് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

26-08-2020: തെക്ക്-പടിഞ്ഞാറ് അറബിക്കടൽ,മധ്യ-പടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather 2020 august 22 heavy rain thiruvanathapuram kochi kozhikkode daily report

Next Story
Kerala Weather: കാലവർഷം ദുർബലം; വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുംkerala weather, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express