Kerala Weather: തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം അതീവ ദുർബലം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. ലക്ഷദ്വീപ് മേഖലയിൽ ചെറിയ തോതിൽ മഴ ലഭിച്ചു. കണ്ണൂർ തളിപ്പറമ്പിൽ മൂന്ന് സെന്റീമീറ്റർ മഴ ലഭിച്ചു. കണ്ണൂർ ഇരിക്കൂരിൽ രണ്ട് സെന്റീമീറ്റർ മഴ ലഭിച്ചു. പാലക്കാട്, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ പലയിടങ്ങളായി ഒരു സെന്റീമീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, വടക്കൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് 19 ഓടെ പുതിയ ന്യുനമർദത്തിനു സാധ്യത. എന്നാൽ, ഈ ന്യൂനമർദം കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇടിയോടുകൂടിയ മഴയാണ് സംസ്ഥാനത്തും ലക്ഷദ്വീപിലും പ്രതീക്ഷിക്കുന്നു.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 26 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയത്-31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 26 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയത്- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്
*മത്സ്യതൊഴിലാളി ജാഗ്രതനിർദേശം*
*കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.*
*പ്രത്യേക ജാഗ്രതാ നിർദ്ദേശം*
*ഓഗസ്റ്റ് 17 വരെ:* തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മധ്യ-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ,അതിനോട് ചേർന്നുള്ള ആന്ധ്രാ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
*ഓഗസ്റ്റ് 15:* ബംഗാൾ ഒഡിഷ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.