Latest News

Kerala Weather: സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥ; ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Kerala weather, കാലാവസ്ഥ, Kerala weather report, may 25 weather, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. 24 മണിക്കൂറിൽ സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. ലക്ഷദ്വീപിന്റെ ചില പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. കണ്ണൂർ ജില്ലയിലെ ഇരിക്കൂരും കാസർഗോഡ് ജില്ലയിലെ കുഡുലുവിലുമാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, അഞ്ച് സെന്റിമീറ്റർ. ഹരിപ്പാട് നാല് സെന്റിമീറ്ററും വർക്കല, മൂന്നാർ, മൈലാടുംപാറ, തളിപറമ്പ, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്റർ മഴയും ലഭിച്ചു.

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. എന്നാൽ കാലവർഷം ദുർബലമായിരിക്കും. കേരളത്തിലും ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയത്- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയത്-28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം

*കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.*

*പ്രത്യേക ജാഗ്രതാ നിർദ്ദേശം*

*12-08-2020 മുതൽ 14-08-2020 വരെ* : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും‌ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മധ്യ കിഴക്ക് അറബിക്കടലിലും ,വടക്ക് -കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മഹാരാഷ്ട്ര -ഗോവ തീരത്തും ,തെക്ക് ഗുജറാത്ത് തീരത്തും, മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും , ആന്ധ്രാ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

*15-08-2020* : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും‌ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മധ്യ കിഴക്ക് അറബിക്കടലിലും ,വടക്ക് -കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മഹാരാഷ്ട്ര -ഗോവ തീരത്തും ,തെക്ക് ഗുജറാത്ത് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി മീ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

*16-08-2020* : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും‌ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.മഹാരാഷ്ട്ര -ഗോവ തീരത്തും ,തെക്ക് ഗുജറാത്ത് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി മീ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

വാളയാർ ഡാം തുറക്കും

നീരൊഴുക്ക് വർദ്ധിച്ചതിനാൽ ജലനിരപ്പ് ഉയർന്നതോടെ വാളയാർ ഡാം ഓഗസ്റ്റ് 13ന് ഉച്ചയ്ക്ക് 12 നു തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിലെ ജലനിരപ്പ് 200. 78 (ഓഗസ്റ്റ് 12 രാത്രി 7ന് ) മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്.

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather 2020 august 12 heavy rain thiruvanathapuram kochi kozhikkode daily report

Next Story
Kerala Weather: കാലവർഷം ദുർബലം; സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതKerala weather, കാലാവസ്ഥ, Kerala weather report, 2020 August 11, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X