തിരുവനന്തപുരം: മെയ് ഒന്‍പത് മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് ഒന്‍പത് വൈകുന്നേരം 5.30 മുതല്‍ മെയ് 10 രാത്രി 11.30 വരെ കേരള, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നുള്ള കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
Read More: നാശം വിതച്ച് ഫോനി
1.5 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.മത്സ്യ ബന്ധന വള്ളങ്ങൾ ഹാർബറിൽ കെട്ടി സൂക്ഷിക്കുക, തീരപ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഫോനി ചുഴലിക്കാറ്റിനെ തുടർന്നും കേരളത്തിലെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇന്ത്യയിൽ ഫോനി ചുഴലിക്കാറ്റ് നാശം വിതച്ചത്. ഒഡീഷയിലാണ് ഫോനി ഏറ്റവും നാശനഷ്ടങ്ങളുണ്ടാക്കിയത്. മണിക്കൂറിൽ 200 മീറ്റർ വേഗത്തിൽ വരെയായിരുന്നു കാറ്റ് വീശിയിരുന്നത്.