തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം മലപ്പുറം, കോഴിക്കോട് തുടങ്ങിയ നാലു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത നാലു ദിവസങ്ങളിലും കാറ്റും മഴയും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.

തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. തെക്ക്-പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപിനും തെക്ക്-കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്.

Read More: തമിഴ്നാട്ടിൽ ശക്തമായ മഴ; ആറ് ജില്ലകളിൽ റെഡ് അലർട്ട്

മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപ്, കേരള, കര്‍ണ്ണാടക തീരങ്ങളിലും വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. കടല്‍ത്തീരങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനു പോകരുതെന്നും കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്.

തമിഴ് നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. തിരുവള്ളൂർ, തൂത്തുക്കുടി, രാമനാഥപുരം, തിരുനെൽവേലി, കാഞ്ചീപുരം,കടലൂർ എന്നീ ആറു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കനത്ത മഴയെ തുടര്‍ന്ന് അണ്ണാ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും ഇന്ന് നടത്താനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

തീരദേശ മേഖലകളായ കടലൂരിൽ നാലും തിരുനെൽവേലിയിൽ രണ്ടും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെന്നൈ നഗരത്തിലെ മുടിചൂർ, താമ്പ്രം, പള്ളിക്കരണി, മേട വാക്കം, മടിപ്പാക്കം, ആദമ്പാക്കം മേഖലകളിലെ രണ്ടായിരത്തോളം വീടുകളിൽ വെള്ളം കയറി. ചെമ്പരമ്പാക്കം, മധുരാന്തകം നദികൾ കരകവിഞ്ഞ് ഒഴുകിയതിനാലാണിത്. ഇവിടങ്ങളിലെ കുടുംബങ്ങളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കടലൂർ ജില്ലയിലെ 25 കുടുംബങ്ങളെ എസ്.ഡി.ആർ.എഫ് എത്തിയാണ് മാറ്റിയത്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 20 സെന്റി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ ഉൾപ്പെടെയുള്ള ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലെ സാത്താളത്താണ് കൂടുതൽ മഴ ഇതുവരെ രേഖപ്പെടുത്തിയത്. 19 സെന്റീമീറ്റർ. കടലൂർ ജില്ലയിലെ കുറിഞ്ചിപ്പാടിയാണ് രണ്ടാം സ്ഥാനത്ത്.17 സെന്റീമീറ്റർ.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ പു​തു​ച്ചേ​രി​യി​ലെ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല​യും അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യും തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. 2015ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook