Kerala Rain Highlights: കൊച്ചി സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവാസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിര്‍ദ്ദേശമുണ്ട്. അത് കഴിഞ്ഞുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയാണ്. ആലപ്പുഴയിലെ അംഗനവാടികളില്‍ അധ്യാപനം നടക്കില്ല. എന്നാല്‍ പതിവ് പോലെ പോഷകാഹാര വിതരണം നടത്തണമെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവാസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിര്‍ദ്ദേശമുണ്ട്. അത് കഴിഞ്ഞുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധിയാണ്. ആലപ്പുഴയിലെ അംഗനവാടികളില്‍ അധ്യാപനം നടക്കില്ല. എന്നാല്‍ പതിവ് പോലെ പോഷകാഹാര വിതരണം നടത്തണമെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.
തൃശ്ശൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
കനത്ത മഴ തുടരുന്നതിനാൽ ജില്ലാ കളക്ടർ എറണാകുളത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. നാളെ ജില്ലയിൽ റെഡ് അലർട്ട് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
വരുന്ന രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടര്‍ സന്തോഷ് കുമാര്‍. ഇടിമിന്നലിനും സാധ്യതയുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം കൂടുതല്‍ ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് അടുക്കുകയാണ്. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്-ആന്ധ്രാതീരത്തിന് അടുത്തായി മറ്റൊരു ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഈ രണ്ട് ന്യൂനമർദങ്ങളുടെ സ്വാധീനംമൂലം വരുന്ന രണ്ടു ദിവസവും ശക്തമായ മഴയുണ്ടാകുമെന്നാണ് കരുതുന്നത്. Read More
കനത്ത മഴയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴി തിരിച്ചു വിടുകയും ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് മൂന്നു മണിക്കൂറിലേറെയും മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് രണ്ടരമണിക്കൂറും കോഴിക്കോടേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് ഒന്നരമണിക്കൂറും വൈകിയോടുന്നു. Read More
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ പാലക്കാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും റെഡ് അലർട്ട് ഉണ്ടാകും.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയിൽവെ പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് എറണാകുളം കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. വേണാട് എക്സ്പ്രസ്സ് എറണാകുളം നേർത്ത് വഴി തിരിച്ചുവിടുമെന്നും ദീർഘദൂര ട്രെയിനുകൾ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതർ അറിയിച്ചു. 12076 ജനശതാപ്തി ആലപ്പുഴയിൽ താൽക്കാലികമായി നിർത്തിവച്ചു. 16127 ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജംഗ്ഷനിൽ താൽക്കാലികമായി നിർത്തിവച്ചു. ഇതിനുപുറമെ 12678 ബംഗളൂരു ഇന്റർസിറ്റി എറണാകുളം ജംഗ്ഷനിൽ നിന്നും വിട്ടുപോകുന്ന സമയം 11:30യിലേക്ക് മാറ്റിവച്ചു. 12617 മംഗള എക്സ്പ്രസിന്റ സമയവും 1മണിയിലേക്ക് മാറ്റി.
കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
കനത്ത മഴയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴി തിരിച്ചു വിടുകയും ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് മൂന്നു മണിക്കൂറിലേറെയും മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് രണ്ടരമണിക്കൂറും കോഴിക്കോടേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് ഒന്നരമണിക്കൂറും വൈകിയോടുന്നു. Read More
ഇന്നലെ രാത്രിമുതൽ തുടരുന്ന മഴയിൽ എറണാകുളം ജില്ല വെള്ളത്തിൽ. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ പ്രധാന ഭാഗങ്ങളായ എംജി റോഡ്, സൗത്ത് , കലൂർ, കടവന്ത്ര ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. വെള്ളം കയറിയതിനെ തുടർന്ന് കലൂർ സബ് സ്റ്റേഷൻ പരിധിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. എറണാകുളം സൗത്ത് സ്റ്റേഷനില്‍ വെള്ളക്കെട്ട് മൂലം ട്രെയിനുകളുടെ ഓട്ടം നിര്‍ത്തിവച്ചു.
കണയന്നൂര്‍ താലൂക്കില്‍ പനമ്പിള്ളി നഗര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലും പുന്നുരുന്നി സെന്റ് റീത്താസ് സ്ക്കൂളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൊച്ചി താലൂക്കില്‍ നായരമ്പലം ദേവിവിലാസം എല്‍.പി സ്കൂളിലും പനയപ്പള്ളി ഗവ. ഹൈസ്ക്കൂളിലും ക്യാമ്പുകള്‍ തുറന്നു. പനമ്പിള്ളി നഗറില്‍ 30 കുടുംബങ്ങള്‍, പുന്നുരുന്നിയില് 10 കുടുംബങ്ങള്‍. നായരമ്പലത്ത് 12 കുടുംബങ്ങളും പനയപ്പള്ളിയില്‍ 10 കുടുംബങ്ങളും ക്യാമ്പില്‍.
അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകുന്നു. മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
എണാകുളത്ത് അതി ശക്തമായ മഴയെ തുടർന്ന് പോളിങ് മാറ്റിവയ്ക്കണമെന്ന് ആവശ്യങ്ങൾ ഉയരുന്നു. അയ്യപ്പൻ കാവിൽ ഒമ്പത് പേർ മാത്രമാണ് ഇതുവരെ വോട്ട് ചെയ്തത്.
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 6 ഇഞ്ച് ഉയർത്തിയിട്ടുണ്ട്. 10 മണിയോടെ അത് 12 ഇഞ്ച് ആയി വർധിപ്പിക്കും. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെത്തുടർന്നാണ് മഴ ശക്തമായത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഓരോ നിമിഷവും നിരീക്ഷിക്കുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
മഴ മൂലം പോളിങ് തടസപ്പെട്ട അയ്യപ്പൻകാവിലെ 64ാം നമ്പർ ബൂത്ത് അതേ കെട്ടിടത്തിലെ മറ്റൊരു മുറിയിലേക്ക് മാറ്റി സ്ഥാപിച്ചു. വോട്ടിങ് പുരോഗമിക്കുന്നു.
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ തിരിച്ചടിയാകുന്നു. എറണാകുളം മണ്ഡലത്തിലെ ആറ് ബൂത്തുകളാണ് മാറ്റി സ്ഥാപിച്ചത്. ശക്തമായ മഴയേത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടുകയും വെളിച്ചക്കുറവ് അനുഭവപ്പെടുകയും ചെയ്തതോടെയാണ് ബൂത്തുകൾ മാറ്റി സ്ഥാപിച്ചത്. എറണാകുളത്തെ 122, 123 എന്നീ ബൂത്തുകളിലെ വോട്ടെടുപ്പ് വൈകുമെന്നാണ് വിവരം.
എറണാകുളം സൗത്ത് സ്റ്റേഷനില്‍ വെള്ളക്കെട്ട് മൂലം ട്രെയിനുകളുടെ ഓട്ടം നിര്‍ത്തിവച്ചു. ട്രെയിനുകള്‍ വൈകും.
ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ഓറഞ്ച് അലേർട്ട് തന്നെയാണ്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പലയിടത്തും കനത്ത വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. എംജി റോഡ്, വളഞ്ഞമ്പലം ഭാഗങ്ങളിൽ മഴ ഗതാഗതത്തെ തടസപ്പെടുത്തുന്നുണ്ട്. ബസ് ഒഴികെ, ചെറുവാഹനങ്ങൾക്ക് റോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.