Kerala Weather Highlights: കാസർഗോഡ്: കാസർകോട് ജില്ലയിൽ മഴ ശക്തി പ്രാപിച്ചു. ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.
Also Read: Kerala News Live Updates
കാസര്‍കോട് വെള്ളരിക്കുണ്ട് കനപ്പള്ളിയിൽ വീട് തകർന്ന് അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ജില്ലയില്‍ ഇതുവരെ 120 വീടുകൾ പൂർണ്ണമായും മൂന്ന് വീട് ഭാഗികമായും തകർന്നതായാണ് കണക്ക്. 200 ഹെക്ടറിലധികം സ്ഥലത്ത് കൃഷി നശിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ മരംവീണ് കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി. വടകര വലിയപള്ളിയിൽ വെള്ളംകയറിയതിനെതുടർന്ന് 10 ഇതരസംസ്ഥാന തൊഴിലാളികളെ ക്യാമ്പിലേക്ക് മാറ്റി.
Live Blog
Weather in Kerala Live: Kerala Weather Forecast, Kerala Red Alert Live
അതേസമയം കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞദിവസം നീണ്ടകരയിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് തീരത്തടിഞ്ഞു. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് നീരോടി സ്വദേശി സഹായരാജ് (30) ആണു മരിച്ചത്.
സംസ്ഥാനത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 260 കുടുംബങ്ങളിലെ 1142 പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്.
കൊച്ചി നഗരത്തിലെ വെളളക്കെട്ട് പരിഹരിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് മേയര്‍ സൗമിനി ജെയിൻ. അശാസ്ത്രീയമായി ഓവുചാൽ നിര്‍മ്മിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. എംജി റോഡിലെ ജോസ് ജംഗ്ഷനിലടക്കം അടുത്തയിടെ കനത്തമഴ പെയ്തപ്പോൾ വെളളക്കെട്ടുണ്ടായി.
കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (23/07/19- ചൊവ്വ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
കനത്ത മഴയെത്തുടർന്ന് നാളെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെത്തുടർന്ന് കണ്ണൂർ ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ജൂലൈ 23) അവധി പ്രഖ്യാപിച്ചു. കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്കൂളുകൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ജൂലൈ 22, 23, 24 തീയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയിൽ ഇന്നു റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുളളത്. കാവിലുംപാറ വില്ലേജിലെ മൂന്നു വീടുകൾ പൂർണമായും തകർന്നു. വില്യാപളളിയിൽനിന്ന് 10 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി
ഇടുക്കിയിൽ ശക്തമായ മഴ. പീരുമേട് മേഖലയിൽ കനത്ത മഴ ലഭിച്ചു. ഇടുക്കി അണക്കെട്ടിലേക്കുളള നീരൊഴുക്ക് വർധിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 113 അടിയിലെത്തി
പ്രകൃതിക്ഷോഭം, നാശനഷ്ടങ്ങള്‍ എന്നിവ അറിയിക്കുന്നതിന് പറവൂര്‍ താലൂക്ക് ഓഫീസില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നു.
വിവരങ്ങൾ പറവൂർ താലൂക്ക് ഓഫീസിലെ 0484 – 2972817 എന്ന ഫോൺ നമ്പറിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.
കാസർകോട് ജില്ലയിൽ മഴ ശക്തി പ്രാപിച്ചു. ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.
തെക്കൻ കാലവർഷം കേരളത്തിൽ ശക്തമാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മഴ ശക്തമാണ്. ജൂലൈ 22 മുതൽ 26 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഈ ദിവസങ്ങളിൽ കേരളത്തിൽ പരക്കെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ 5 ദിവസവും അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.
കോട്ടയം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. ജില്ലയിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലാകെ 9 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയായിരിക്കും
മഴ ശക്തിപ്പെട്ടതോടെ കൊച്ചി നഗരത്തിലെ റോഡുകളിൽ പലയിടത്തും വെളളക്കെട്ടുകളാണ്. റോഡ് ഗതാഗതം ഇതുമൂലം ദുഷ്കരമായിട്ടുണ്ട്. കാൽനട യാത്രക്കാർക്കും വെളളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഓടകളിലുണ്ടാവുന്ന തടസമാണ് പലപ്പോഴും രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാവുന്നത്
മഴ ശക്തമായതോടെ തീരപ്രദേശം കടലാക്രമണ ഭീതിയിലാണ്. കേരള തീരത്ത് 3.7 മീററർ മുതൽ 4.3 മീറ്റർവരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
കാലവർഷം ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജൂലൈ 25 വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. നാളെ (ജൂലൈ 23) കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്.
കാലിക്കറ്റ് സർവ്വകലാശാലയുടെ ഇന്നത്തെ (22.07.2019) പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
സംസ്ഥാനത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 260 കുടുംബങ്ങളിലെ 1142 പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്.
കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രെഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ല ഭരണകൂഡം അവധി പ്രഖ്യാപിച്ചിരിക്കുന്നത്.