scorecardresearch
Latest News

സംസ്ഥാനത്ത് മഴ കനക്കും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതുണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനാണ് സാധ്യത കാണുന്നത്.

സംസ്ഥാനത്ത് മഴ കനക്കും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ത്ിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതിന് പിന്നാലെ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു. അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്താണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര, തീവ്ര ന്യൂനമര്‍ദ്ദമാകമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതുണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനാണ് സാധ്യത കാണുന്നത്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ് ഭാഗം, കന്യാകുമാരി എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നാളെ മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള തെക്കന്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Heavy rain expected in kerala yellow alert declared in seven district266210