Cyclone Fani Odisha, West Bengal Live: ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക്. ബംഗാളിലെത്തിയ ഫോനി പിന്നീട് ബംഗ്ലാദേശിലേക്ക് അടുക്കുകയായിരുന്നു. കാറ്റിന്റെ തീവ്രത വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. ബംഗാളിൽ 30 – 40 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയിരുന്നത്. കാറ്റിന്റെ വേഗത കുറഞ്ഞതിനാൽ വലിയ നാശനഷ്ടങ്ങളൊന്നും ബംഗാളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ബംഗ്ലാദേശിലെത്തുന്നതോടെ കാറ്റിന്റെ തീവ്രത ഇനിയും കുറയുമെന്നാണ് റിപ്പോർട്ട്.

ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. സ്ഥിതിഗതികള്‍ വിലയിരുത്താനാണ് മോദി ഒഡീഷയിലേക്ക് പോകുന്നത്. മെയ് ആറിനായിരിക്കും മോദിയുടെ ഒഡീഷ സന്ദര്‍ശനം. ഒഡീഷയിലേയും ബംഗാളിലേയും ഗവര്‍ണര്‍മാരോട് പ്രധാനമന്ത്രി ഇന്ന് രാവിലെ ഫോണില്‍ സംസാരിച്ചിരുന്നു. ഫോനിയില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് മോദി ഗവര്‍ണര്‍മാരെ അറിയിച്ചിട്ടുണ്ട്. ഒഡീഷയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടാക്കിയ ഫോനി ചുഴലിക്കാറ്റ് ഇന്ന് രാവിലെയാണ്  ബംഗാളിലേക്ക് എത്തിയത്

മണിക്കൂറിൽ 175 കിലോമീറ്റൽ വേഗതയിൽ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിൽ ഓഡീഷയിൽ വൻ നാശനഷ്ടം. എട്ട് ജീവനുകളാണ് വിവിധ അപകടങ്ങളിലായി സംസ്ഥാനത്ത് പൊലിഞ്ഞത്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു

ഓഡീഷയിൽ ആഞ്ഞടിച്ച ഫോനി തീവ്രത കുറഞ്ഞ് പശ്ചിമ ബംഗാളിലേക്ക് നീങ്ങി. വടക്ക് – കിഴക്ക് ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. തീവ്രത കുറഞ്ഞ് 130 കിലോമീറ്റർ വേഗതയിലാണ് ബംഗാളിലേക്ക് നീങ്ങുന്നത്. കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും ഒഡീഷയിൽ ഇപ്പോഴും കനത്ത മഴയുണ്ട്. ടെലിഫോൺ ബന്ധമടക്കം പലയിടത്തും പൂർണമായും താറുമാറായി.

രണ്ട് ദിവസത്തിനുള്ളിൽ 12 ലക്ഷം ജനങ്ങളെയാണ് സർക്കാർ മാറ്റിപാർപ്പിച്ചത്. അപകടത്തിന്റെ തോത് കുറയ്ക്കുവാൻ ഇത് സഹായകമായി. അ​​തി​​തീ​​വ്ര ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റ്​ ‘ഫോ​​നി’ തീവ്ര കൊടുങ്കാറ്റായി മാറിയെങ്കിലും വലിയ നാശനഷ്ടമാണ് ഓഡീഷയിലുണ്ടായത്. തീരദേശങ്ങളാണ് ഫോനിയുടെ ആഘാതത്തിൽ വലഞ്ഞത്. ഫോ​നി​യി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല തീ​ർ​ഥാ​ട​ന ന​ഗ​ര​മാ​യ പു​രി​യു​ടെ തീ​ര​ങ്ങ​ളെ ഭാ​ഗി​ക​മാ​യി വി​ഴു​ങ്ങി.

മരങ്ങൾ കടപുഴകി വീഴുകയും വാഹനങ്ങൾ ഉൾപ്പടെ നശിക്കുകയും ചെയ്തിട്ടുണ്ട്. പ​ല​യി​ട​ത്തും വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ പ​റ​ന്നു​പോ​യി. മ​രം വീ​ണ്​ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. രാ​വി​ലെ എട്ടോടെ പു​രി​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. എയിംസിന്റെ അടക്കം മേൽക്കൂരയാണ് പറന്ന് പോയത്.