മോഹൻലാലിനെ നായകനാക്കി കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'വൃഷഭ'. പാൻ - ഇന്ത്യനായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായും പ്രേക്ഷകരെ ഞെട്ടിക്കുന്ന ചിത്രമായിരിക്കും വൃഷഭയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.
Also Read: "ഈ പാട്ട് ഹൈപ്പ് വീണ്ടും കൂട്ടി"; വൃഷഭയിലെ ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകർ
രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ഒന്നിൽ രാജാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്നും ട്രെയിലർ ഉറപ്പു നൽകുന്നു. മോഹന്‍ലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രത്തിൽ, രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവർ അഭിനയിക്കുന്നു.
Also Read: "അടുത്ത ഇലക്ഷന് ഉപയോഗിക്കാം;" 'ഭഭബ'യിലെ ഗാനത്തെ ട്രോളി ആരാധകർ
കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം, ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി.കെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആശീര്‍വാദ് സിനിമാസ് ആണ് വൃഷഭ കേരളത്തിലെത്തിക്കുന്നത്. ഡിസംബർ 25 ന് ചിത്രം തിയേറ്ററുകളിലെത്തും.
Read More: ചിലതെല്ലാം തീരുമാനിച്ച് ഉറപ്പിച്ചാണ് കെപിയുടെ വരവ്; ഫാർമ ട്രെയിലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us