മോഹൻലാലിനെ നായകനാക്കി കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'വൃഷഭ'. പാൻ - ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന വൃഷഭയിലെ ആദ്യ ഗാനം പുറത്തുവിട്ടു. സാം സിഎസിന്റെ സംഗീതത്തിൽ മധു ബാലകൃഷ്ണൻ ആലപിച്ച 'അപ്പ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്.
അച്ഛൻ-മകൻ ബന്ധം പശ്ചാത്തലമാകുന്ന ഗാനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 'ഈ പാട്ട് ഹൈപ്പ് വീണ്ടും കൂട്ടി' ഗാനത്തിനു താഴെ ഒരാൾ കമന്റു ചെയ്തത്. വമ്പൻ ക്യാൻവാസിൽ ഒരുക്കിയ ചിത്രമാണ് വൃഷഭ. വമ്പൻ താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രമാകും വൃഷഭയെന്നാണ് നേരത്തെ പുറത്തുവിട്ട ടീസറുകളും മറ്റും സൂചിപ്പിക്കുന്നു.
Also Read: 'എന്റമ്മോ... മമ്മൂക്ക സീൻ'; ഗാന്ധി മഹാനായി മമ്മൂട്ടി, കലിപ്പ് മോഡിൽ ദുൽഖർ; വീഡിയോ
മോഹന്‍ലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രത്തിൽ, രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവർ അഭിനയിക്കുന്നു. കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം, ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി.കെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആശീര്‍വാദ് സിനിമാസ് ആണ് വൃഷഭ കേരളത്തിലെത്തിക്കുന്നത്.
Read More: 'അച്ഛന്മാരുടെ വേഷത്തിൽ മക്കളെത്തിയപ്പോൾ'; കണ്ണു നനയിച്ച് 'മൂന്നാംപക്കം' റീക്രിയേഷൻ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us