പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ'യുടെ ട്രെയിലർ എത്തി. പ്രണയത്തിന്റെയും പകയുടെയും സംഘർഷത്തിന്റെയും കഥ പറയുന്ന ചിത്രം ഉർവ്വശി തീയേറ്റേഴ്സ്, എ.വി.എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും എ.വി അനൂപൂം ചേർന്നാണ് നിർമിക്കുന്നത്.
Also Read: "ഇതാണ് ഞങ്ങ പറഞ്ഞ വില്ലൻ;" വിസ്മയിപ്പിക്കാൻ മമ്മൂട്ടി, ഒപ്പം വിനായകനും
മറയൂരിലെ ചന്ദന മോഷ്ടാവ് ഡബിൾ മോഹനായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഗുരുവായ ഭാസ്ക്കരനെ അവതരിപ്പിക്കുന്നത് ഷമ്മി തിലകനാണ്. അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിയംവദ കൃഷ്ണനാണ് നായിക.
Also Read: ഒറ്റ ദിവസം, 10 മില്യൺ വ്യൂസ്; യൂട്യൂബിൽ തരംഗമായി 'ദളപതി കച്ചേരി'
കഥാകൃത്ത് ജി.ആർ ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജി.ആർ ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയിയും ഛായാഗ്രഹണം അരവിന്ദ് കശ്യപും രണദിവെയും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്രീജിത്ത് ശ്രീരംഗ്, പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ളാൻ, കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ.
Read More: ആൻ്റണി വർഗീസും കീർത്തി സുരേഷും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം തോട്ടം, ടൈറ്റിൽ ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us