scorecardresearch

Varanasi Teaser: രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം; വിസ്മയിപ്പിച്ച് 'വാരണാസി' ടീസർ

Varanasi Teaser: മഹേഷ് ബാബുവിനൊപ്പം പൃഥ്വിരാജും ബോളിവുഡ് താരം പ്രയങ്ക ചോപ്രയും വാരണായിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു

Varanasi Teaser: മഹേഷ് ബാബുവിനൊപ്പം പൃഥ്വിരാജും ബോളിവുഡ് താരം പ്രയങ്ക ചോപ്രയും വാരണായിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു

author-image
Entertainment Desk
New Update

തെലുങ്ക് താരം മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 'എസ്എസ്എംബി 29' എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തുവിട്ടു. 'വാരാണസി' എന്നാണ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്. 

Advertisment

മഹേഷ് ബാബുവിനൊപ്പം പൃഥ്വിരാജും ബോളിവുഡ് താരം പ്രയങ്ക ചോപ്രയും വാരണായിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് രാജമൗലി പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ പങ്കുവയ്ക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഒരു വമ്പൻ ലോഞ്ച് ഇവന്റിലാണ് ടീസറും പേരും പുറത്തുവിട്ടത്. 

Also Read: ദുഷ്ടനും ക്രൂരനും ശക്തനും; കൊടൂര വില്ലൻ 'കുംഭ'യായി പൃഥ്വിരാജ്

രുദ്ര എന്ന കഥാപാത്രമായാണ് മഹേഷ് ബാബു ചിത്രത്തിലെത്തുന്നത്. കാളയുടെ പുറത്തിരുന്ന കയ്യിൽ ത്രിശൂലമേന്തി വരുന്ന മഹേഷ് ബാബുവിനെയാണ് ടീസറിൽ കാണാനാവുക. കുംഭയെന്ന പ്രതിനായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്കാ ചോപ്ര ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.

Advertisment

Also Read: ഇത് പുഷ്പയല്ല... മറയൂരിന്റെ ചിന്ന വീരപ്പൻ; ഡബിൾ മോഹനായി കളംനിറഞ്ഞ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' ട്രെയിലർ

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും വാരണാസി എന്നാണ് സൂചന. ഒന്നിലേറെ പാർട്ടുകളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027 ല്‍ തിയേറ്ററുകളിലെത്തും. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിയുടെ തിരക്കഥ ഒരുക്കുന്നത്. എം.എം കീരവാണിയാണ് സംഗീതം.

Read More: "ഇതാണ് ഞങ്ങ പറഞ്ഞ വില്ലൻ;" വിസ്മയിപ്പിക്കാൻ മമ്മൂട്ടി, ഒപ്പം വിനായകനും

Prithviraj Priyanka Chopra Ss Rajamouli Mahesh Babu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: