Valathu Vashathe Kallan Trailer: ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. ബിജു മേനോനും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളായെത്തുന്ന വലതുവശത്തെ കള്ളൻ ഒരു കുറ്റാന്വേഷണ ചിത്രമാണ്.
"സാറെ എവിഡൻസു വേണം...അല്ലാതെ ഏതെങ്കിലും ഭ്രാന്തൻ എന്തെങ്കിലും പറഞ്ഞാൽ തെളിവാകുമോ?", "ആൻ്റണീ...നിൻ്റെ ഈ സ്വഭാവമാണ് നീ ഈ സർക്കിളിൽത്തന്നെ കിടന്നു കറങ്ങുന്നത്....",
എന്നിങ്ങനെ നിരവധി വൈകാരിക മുഹൂർത്തങ്ങളും സംഭാഷണങ്ങളും ട്രെയിലറിൽ ഉടനീളം കാണാം.
നീതിപാലകനായ ആൻ്റണിയോട് "രണ്ടു വഴിക്കല്ല നീങ്ങുന്നതെങ്കിൽ ഇനി ഇവിടുന്ന് സംഭവിക്കുന്നതിൻ്റെയെല്ലാം നിങ്ങളായിരിക്കും ഉത്തരവാദി..." എന്നു പറയുന്ന ജോജുവിനെയും ട്രെയിലറിൽ കാണാം. ഈ കഥാപാത്രം ആര്? അയാളുടെ ലക്ഷ്യമെന്താണ്? ആകാംക്ഷ ഉണർത്തുന്നുണ്ട് ട്രെയിലർ.
Also Read: ഉർവശിയ്ക്കും കമൽഹാസനുമൊപ്പമുള്ള ചിത്രവുമായി കുഞ്ഞാറ്റ; കമന്റുമായി മനോജ് കെ ജയൻ
തനതായ അഭിനയ സിദ്ധി കൊണ്ട് പ്രേക്ഷക മനസ്സിൽ ഏറെ ഇടം നേടിയ അഭിനയ പ്രതിഭകളായ ബിജു മേനോൻ, ജോജു ജോർജ് നേർക്കുനേർ ഏറ്റുമുട്ടുകയാണ് വലതു വശത്തെ കള്ളനിൽ. ഡിനു തോമസ് ഈലൻ ആണ് ചിത്രത്തിന്റെ തിരക്കഥ. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശനാണ് ചിത്രം നിർമിക്കുന്നത്. ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ.
Also Read: Kalamkaval OTT: കളങ്കാവൽ പറഞ്ഞതിലും നേരത്തെ ഒടിടിയിലെത്തി, എവിടെ കാണാം?
ലെന, ഇർഷാദ് അലി, ലിയോണ ലിഷോയ്, നിരഞ്ജന അനൂപ്, കെ.ആർ. ഗോകുൽ, ഷാജു ശ്രീധർ, ശ്യാമപ്രസാദ്, മനോജ്.കെ.യു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സതീഷ് കുറുപ്പ് ആണ്. എഡിറ്റങ് വിനായക്, സംഗീതം: വിഷ്ണു ശ്യാം, ഗാനരചന: വിനായക് ശശികുമാർ എന്നിവർ നിർവഹിക്കുന്നു. ജനുവരി 30ന് ചിത്രം തിയേറ്ററുകളിലെത്തും.
Also Read: കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ; 2026ലെ ലൈനപ്പുകളിങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us