ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ബിജു മേനോനും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളായെത്തുന്ന വലതുവശത്തെ കള്ളൻ കുറ്റാന്വേഷണ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു രാത്രിയിൽ സംഭവിക്കുന്ന കേസുമായി ബന്ധപ്പെട്ടുള്ള വിവിധ ദൃശ്യങ്ങളുമായാണ് ടീസർ എത്തിയിരിക്കുന്നത്.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായതും ഉദ്വേഗഭരിതവുമായ കഥാപശ്ചാത്തലമാകും ചിത്രത്തിൻറേതെന്നാണ് സൂചന. ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ.
Also Read: അഖണ്ഡ 2 ഒടിടിയിലേക്ക്; ബാലയ്യയുടെ പാൻ-ഇന്ത്യൻ ചിത്രം എവിടെ കാണാം?
കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ലെന, ഇർഷാദ് അലി, ലിയോണ ലിഷോയ്, നിരഞ്ജന അനൂപ്, കെ.ആർ. ഗോകുൽ, ഷാജു ശ്രീധർ, ശ്യാമപ്രസാദ്, മനോജ്.കെ.യു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. എഡിറ്റങ് വിനായക്, സംഗീതം: വിഷ്ണു ശ്യാം, ഗാനരചന: വിനായക് ശശികുമാർ എന്നിവർ നിർവഹിക്കുന്നു. ജനുവരി 30ന് ചിത്രം തിയേറ്ററുകളിലെത്തും.
Read More: അന്ന് കൽപ്പനയെ രക്ഷിച്ചിരുന്നെങ്കിൽ കഥ തന്നെ മാറിയേനെ; ഗജിനിയിക്ക് പുതിയ ക്ലൈമാക്സ്, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us