scorecardresearch

തീയേറ്ററുകളിലേക്ക് വീണ്ടുമൊരു മോഹൻലാൽ ചിത്രം; 'ഉദയനാണ് താരം' 4കെ ട്രെയിലർ

20 വര്‍ഷത്തിനുശേഷം 4കെ ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുന്ന ചിത്രം, ഫെബ്രുവരി ആറിന് തിയേറ്ററുകളിൽ എത്തും

20 വര്‍ഷത്തിനുശേഷം 4കെ ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുന്ന ചിത്രം, ഫെബ്രുവരി ആറിന് തിയേറ്ററുകളിൽ എത്തും

author-image
Entertainment Desk
New Update

മോഹൻലാൽ, ശ്രീനിവാസൻ കൂട്ടുകെട്ടിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ഉദയനാണ് താരം' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. 20 വര്‍ഷത്തിനുശേഷം 4കെ ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങുന്ന ചിത്രം, ഫെബ്രുവരി 06 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ 4കെ ട്രെയിലർ പുറത്തിറക്കി.

Advertisment

Also Read: അന്ന് ആ സിനിമയിൽ ഹനീഫിക്കയ്ക്ക് അഭിനയിക്കാനായില്ല; പിന്നീട് എന്റെ പത്തിലധികം സിനിമകളിലുണ്ടായിരുന്നു: വിനയൻ

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 21 വര്‍ഷത്തിനുശേഷം 4കെ ദൃശ്യ മികവോടെയാണ് തിയേറ്ററില്‍ എത്തുന്നത്. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വന്‍വിജയം നേടിയ ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ എത്തിയ ഉദയനാണ് താരം. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മിച്ചത്.

Also Read: മെഗാ കുടുംബത്തിൽ ഇരട്ടി മധുരം; രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ! വൈകാരിക കുറിപ്പുമായി ചിരഞ്ജീവി

ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായുള്ള തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ദീപക് ദേവിൻ്റേതാണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ. കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്. 

Read More: ധുരന്ധർ 2 ഷൂട്ടിങ് ദൃശ്യങ്ങൾ ലീക്കായി; അർജുൻ രാംപാൽ ആണോ 'ബഡേ സാബ്'? നെറ്റ്ഫ്ളിക്സിലും തീയറ്ററിലും തേരോട്ടം തുടരുന്നു

Sreenivasan Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: