കന്നഡ സൂപ്പർസ്റ്റാർ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ടോക്സിക്' ടീസർ എത്തി. 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺഅപ്‌സ്' എന്നു പേരിട്ടിരിക്കുന്ന ചിത്രം ചോര ചിന്തുന്ന ആക്ഷൻ രംഗങ്ങളും പ്രണയവും നിറഞ്ഞ ഒരു ത്രില്ലറായിരിക്കും എന്ന സൂചനയാണ് ടീസർ തരുന്നത്.
Also Read: കോടികളുടെ ആസ്തിയുള്ള നടൻ; ചിത്രത്തിലെ കുട്ടിയെ മനസ്സിലായോ?
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. എന്നാൽ ഇതുവരെ പുറത്തിറങ്ങിയ ടീസറുകളിൽ ഇവർ ഇരുവരെയും കാണാത്തത് ആരാധകരിൽ ആകാംക്ഷയും ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.
Also Read: ലാലേട്ടൻ ഉൾപ്പെടെ എല്ലാവരും ഐശ്വര്യയെ കണ്ണെടുക്കാതെ നോക്കിയിരുന്നു: ബൃന്ദ മാസ്റ്റർ
ഹുമ ഖുറേഷി, താര സുതരിയ, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിന്റെ ഔദ്യോഗിക താരനിരയിലുണ്ട്.
Also Read: ഒരു ചിത്രം പോലും പുറത്തുപോകരുത്! വിവാഹവേദിയിൽ 'നോ ഫോൺ' പോളിസിയുമായി വിജയ് ദേവരകൊണ്ടയും രശ്മികയും
1 മിനിറ്റ് 55 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിന് എക്സ് പ്ലാറ്റ്‌ഫോമിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് ഒരു മാസം മുമ്പ് തന്നെ ഇതൊരു ബ്ലോക്ക്ബസ്റ്റർ ആണെന്ന് ആരാധകർ പ്രഖ്യാപിച്ചു കഴിഞ്ഞു. " "മുൻപത്തെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകരും, പ്രെഡേറ്റർ എത്തിക്കഴിഞ്ഞു" എന്നാണ് ട്വിറ്ററിൽ കണ്ട കമന്റുകളിലൊന്ന്.
Also Read: ഗ്ലാമറസ് ആണെന്ന കാരണത്താൽ മമ്മൂട്ടി ചിത്രം വേണ്ടെന്ന് വച്ച നായിക; പകരം എത്തിയത് സിൽക്ക് സ്മിത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us