scorecardresearch

'അഡാറ് ക്രൈം ത്രില്ലറുമായി ആക്ഷൻ കിങ്'; അര്‍ജുന്‍ സര്‍ജ - ഐശ്വര്യ രാജേഷ് ചിത്രം 'തീയവർ കുലൈ നടുങ്ക' ട്രെയിലർ

ദിനേശ് ലക്ഷ്മണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം, ജി.എസ് ആര്‍ട്‌സിന്റെ ബാനറില്‍ ജി. അരുള്‍കുമാര്‍ ആണ് നിര്‍മിക്കുന്നത്

ദിനേശ് ലക്ഷ്മണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം, ജി.എസ് ആര്‍ട്‌സിന്റെ ബാനറില്‍ ജി. അരുള്‍കുമാര്‍ ആണ് നിര്‍മിക്കുന്നത്

author-image
Entertainment Desk
New Update

അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'തീയവർ കുലൈ നടുങ്ക'യുടെ ട്രെയിലർ റിലീസു ചെയ്തു. ജി.എസ് ആര്‍ട്‌സിന്റെ ബാനറില്‍ ജി. അരുള്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ക്രൈം ത്രില്ലറായൊരുക്കിയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. 

Advertisment

ആക്ഷന്‍, സ്‌റ്റൈല്‍, വൈകാരികത എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലര്‍ കാണിച്ചുതരുന്നു. നവംബര്‍ 21 ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ ഗുഡ് സെലക്ഷൻ റിലീസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന, ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറും ട്രെയിലറും നല്‍കുന്ന സൂചന. 

Also Read: "ഇതാണ് ഞങ്ങ പറഞ്ഞ വില്ലൻ;" വിസ്മയിപ്പിക്കാൻ മമ്മൂട്ടി, ഒപ്പം വിനായകനും

അര്‍ജുന്‍ സര്‍ജയുടെ ആക്ഷന്‍ മികവും ഐശ്വര്യ രാജേഷിന്റെ അഭിനയ മികവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നും ട്രെയിലര്‍ കാണിച്ചു തരുന്നുണ്ട്. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊപ്പം വൈകാരിക തീവ്രമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തിന്റെ മികവായി മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സംവിധായകന്‍ ലോകേഷ് കനകരാജ് പുറത്തു വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രതികരണമാണ് നേടിയത്. 

Advertisment

Also Read: ഒറ്റ ദിവസം, 10 മില്യൺ വ്യൂസ്; യൂട്യൂബിൽ തരംഗമായി 'ദളപതി കച്ചേരി'

'ബ്ലഡ് വില്‍ ഹാവ് ബ്ലഡ്' എന്ന ടാഗ്ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാര്‍, ജി.കെ. റെഡ്ഡി, പി.എല്‍ തേനപ്പന്‍, ലോഗു, എഴുത്തുകാരനും നടനുമായ വേല രാമമൂര്‍ത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റര്‍ രാഹുല്‍, ഒ.എ.കെ. സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങള്‍.

Read More: ആൻ്റണി വർഗീസും കീർത്തി സുരേഷും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം തോട്ടം, ടൈറ്റിൽ ടീസർ

Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: