scorecardresearch

പേടിപ്പിക്കാൻ പ്രഭാസിന്റെ 'രാജാസാബ്;' ട്രെയിലർ എത്തി

മാരുതി സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി ഹൊറര്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്

മാരുതി സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി ഹൊറര്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്

author-image
Entertainment Desk
New Update

The Raja Saab: പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാജാസാബ്.' ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ നിർമാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്.

Advertisment

Also Read: വേർപിരിഞ്ഞെങ്കിലും ആ സൗഹൃദം മായുന്നില്ല; പ്രിയദർശന്റെ കൈപിടിച്ച് ലിസിയെത്തി, വീഡിയോ

റൊമാന്റിക് കോമഡി ഹൊറര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മുൻപ് പുറത്തിറങ്ങിയ ട്രെയിലറും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. മാരുതിയാണ് രാജാസാബ് സംവിധാനം ചെയ്യുന്നത്. പ്രഭാസിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ദി രാജാസാബിലേതെ. നിധി അഗര്‍വാള്‍, മാളവിക മോഹന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Also Read: 'തിരിച്ചുവരില്ലെന്ന് മുദ്രകുത്തിയവരുടെ നെഞ്ചത്ത് ഇരിക്കട്ടെ ഈ ആണി'; സുവർണ നേട്ടവുമായി നിവിൻ പോളി

കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാസാബ് എന്ന് പ്രഭാസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ടി.ജി.വിശ്വ പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ കാർത്തിക് പളനിയും, എഡിറ്റിങ് കോത്തഗിരി വെങ്കിടേശ്വര റാവുവുമാണ് നിർവഹിക്കുന്നത്. ചിത്രം ജനുവരി ഒൻപതിനു തിയറ്ററുകളിലെത്തും.

Read More: 'ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി', ബേസിലിനോട് നസ്‌ലെൻ

Prabhas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: