SCREEN Live
SCREEN Live: സ്‌ക്രീൻ ലൈവിൽ അതിഥികളായി ബോളിവുഡ് താര സഹോദരങ്ങളായ സണ്ണി ഡിയോളും ബോബി ഡിയോളും. സ്‌ക്രീൻ ലൈവിൻ്റെ മൂന്നാം പതിപ്പിലൂടെയാണ് ഇരുവരും ആരാധകർക്കു മുന്നിലേക്ക് എത്തുന്നത്. വരാനിരിക്കുന്ന പുത്തൻ ചിത്രങ്ങളുടെ വിശേഷങ്ങളും കരിയറിന്റെ ഉയർച്ച താഴ്ചകളെ കുറിച്ചും ഇരുവരും മനസ്സ് തുറക്കുന്നു. ഇന്ത്യൻ എക്‌സ്‌പ്രസ്, സ്‌ക്രീൻ യൂട്യൂബ് ചാനലുകളിലൂടെ ചൊവ്വാഴ്ച രാത്രി 8 മണി മുതൽ പരിപാടി പ്രീമിയർ ചെയ്യും.
1949 മുതൽ ഇന്ത്യൻ വിനോദ രംഗത്തെ പ്രമുഖ ശബ്ദമാണ് സ്‌ക്രീൻ.
ഇന്ത്യൻ എക്‌സ്പ്രസിന്റെ ജനപ്രിയ സിനിമാ മാസികയായ 'സ്‌ക്രീൻ' അടുത്തിടെ ഡിജിറ്റൽ രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ബോളിവുഡ് താരം ശ്രദ്ധാ കപൂറാണ് സ്‌ക്രീൻ ഔദ്യോഗികമായി പ്രകാശനം ചെയ്തത്. ഒക്ടോബറിൽ നടന്ന റീലോഞ്ച് ചടങ്ങുകളിൽ നിർമ്മാതാവ് രാജ്കുമാർ ഹിരാനി, അഭിനേതാക്കളായ വിക്രാന്ത് മാസി, വിജയ് വർമ്മ എന്നിവരുൾപ്പെടെ ചലച്ചിത്രമേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us