scorecardresearch

ബത്‌ലഹേമിൽ സമ്മര്‍ ആഘോഷിക്കാൻ ആമിയും, രവിശങ്കറും, ഡെന്നീസും വീണ്ടുമെത്തുന്നു; 4കെ ട്രെയിലർ

ഡിസംബർ 12 ന് 'സമ്മർ ഇൻ ബത്‌ലഹേം' വീണ്ടും തിയേറ്ററുകളിൽ എത്തും

ഡിസംബർ 12 ന് 'സമ്മർ ഇൻ ബത്‌ലഹേം' വീണ്ടും തിയേറ്ററുകളിൽ എത്തും

author-image
Entertainment Desk
New Update

Summer in Bethlehem

ഒരിക്കൽ പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്ന ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കാലത്തിന്റെ മഞ്ഞിൽ മങ്ങിയ ആ ഓർമ്മകളെ വീണ്ടും ജീവിപ്പിക്കാൻ, 'സമ്മർ ഇൻ ബത്‌ലഹേം' പുതിയ തലമുറയ്ക്കായി അതിന്റെ മായാജാലം പുനർസൃഷ്ടിക്കുന്നു. 1998 ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ എവർഗ്രീൻ ക്ളാസിക്കാണ്. 

Advertisment

Also Read: നായികയായി മഞ്ജു വാര്യർ; രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോർട്ട് ഫിലിം; 'ആരോ' യൂട്യൂബിൽ എത്തി

സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം റീ റിലീസിന് തയ്യാറെടുക്കുകയാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കർ നിർമ്മിച്ച ചിത്രം സിബി മലയിലാണ് സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. 

കേരളത്തിൽ ക്ലാസിക് ചിത്രങ്ങളുടെ റീ റിലീസുകൾ പ്രേക്ഷക ആവേശം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ, സമ്മർ ഇൻ ബത്‌ലഹേം അതിന്റെ ശക്തമായ റിപ്പീറ്റ് വാല്യു കൊണ്ടും, സംഗീതവും, ദൃശ്യഭംഗിയും, കഥാപാത്രങ്ങളുടെ മാനസിക ആഴവും കൊണ്ട് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുന്നു. 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലുമാകും ചിത്രം വീണ്ടുമെത്തുക. 

Advertisment

Also Read: രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം; വിസ്മയിപ്പിച്ച് 'വാരണാസി' ടീസർ

കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്.  ഡിസംബർ 12നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. 

സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. ഗിരീഷ് പുത്തഞ്ചേരി വരികൾക്ക് വിദ്യാസാഗർ സംഗീതം ഒരുക്കിയിരിക്കുന്നു.  കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ. 

Read More: ഇത് പുഷ്പയല്ല... മറയൂരിന്റെ ചിന്ന വീരപ്പൻ; ഡബിൾ മോഹനായി കളംനിറഞ്ഞ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' ട്രെയിലർ

Mohanlal Manju Warrier Jayaram Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: