scorecardresearch

സാറ അർജുൻ്റെ ഏറ്റവും പുതിയ ചിത്രം 'യൂഫോറിയ'; ട്രെയിലർ പുറത്ത്

'ധുരന്ധറി'ലെ കിടിലൻ അഭിനയത്തിലൂടെ ആരാധക ഹൃദയത്തിൽ ഇടം നേടിയ സാറ അർജുൻ 'യൂഫോറിയ'യിലൂടെ തെലുങ്കിലും നായികയായെത്തുന്നു

'ധുരന്ധറി'ലെ കിടിലൻ അഭിനയത്തിലൂടെ ആരാധക ഹൃദയത്തിൽ ഇടം നേടിയ സാറ അർജുൻ 'യൂഫോറിയ'യിലൂടെ തെലുങ്കിലും നായികയായെത്തുന്നു

author-image
Entertainment Desk
New Update

ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിലും സാറ തിളങ്ങി. തെലുങ്ക് ലുക്കിൽ വേദിയിലെത്തിയ സാറ കാണികളോട് തെലുങ്കിലാണ് സംസാരിച്ചത്. ഭൂമിക ചൗള, നാസ, റോഹിത്, മാത്യു വർഗീസ്, രവി പ്രകാശ്, നവീന റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Advertisment

Also Read: ആ വാൾടർ മമ്മൂട്ടിയല്ലേ? ആകാംക്ഷ ഉണർത്തി ചത്താ പച്ച ട്രെയിലർ

സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പോലീസ് കമ്മീഷണറുടെ വേഷത്തിലും എത്തുന്നുണ്ട്. എം.എം. കീരവാണിയുടെ മകൻ കാല ഭൈരവയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഈ ചിത്രത്തിൽ 19 വയസ്സുള്ള 'ചൈത്ര' എന്ന പെൺകുട്ടിയായാണ് സാറ എത്തുന്നത്.

Also Read:അച്ഛന്റെയും മകന്റെയും അഭിനയം പൊളിച്ച് ആശ ശരത്; ആശകൾ ആയിരം ടീസർ

2026 ഫെബ്രുവരി 6-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 

Also Read: മാർക്കോയെ കടത്തിവെട്ടാൻ 'കാട്ടാളൻ'; ചോരക്കളിയുമായി പെപ്പെ; ടീസർ

പരസ്യചിത്രങ്ങളിലൂടെയാണ് സാറ തന്റെ കരിയർ ആരംഭിച്ചത്. വിക്രം നായകനായ തമിഴ് ചിത്രം 'ദൈവത്തിരുമകൾ' എന്ന സിനിമയിലെ അഭിനയം സാറയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ഐശ്വര്യ റായിയുടെ നന്ദിനി എന്ന കഥാപാത്രത്തിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാറയായിരുന്നു.

Read More: "അവൻ അതിജീവിതനാണ്..."; ഞെട്ടിച്ച് 'മസ്തിഷ്ക മരണം' ടീസർ

Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: