ഓപ്പൺ എഐ സിഇഒ സാം ഒൾട്ട്മാൻ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ സംവാദ പരിപാടിയായ 'എക്സ്പ്രസ് അഡ്ഡ'യിൽ അതിഥിയായി സംസാരിക്കുന്നു. ഡൽഹിയിൽ നടക്കുന്ന 'എഐ ഇംപാക്ട് സമ്മിറ്റിൽ' പങ്കെടുക്കാനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്കയുമായാണ് സംവദിക്കുന്നത്.
Also Read: എക്സ്പ്രസ് അഡ്ഡയിൽ അതിഥിയായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സാങ്കേതിക വിദ്യയായ ചാറ്റ് ജിപിടിയുടെ പിന്നിലെ ബുദ്ധികേന്ദ്രമാണ് 40-കാരനായ സാം ഒൾട്ട്മാൻ. മനുഷ്യർ ചെയ്യുന്ന ജോലികൾ കൂടുതൽ കൃത്യതയോടും വേഗതയോടും കൂടി ചെയ്യാൻ യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന 'ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്' വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015-ലാണ് അദ്ദേഹം ഓപ്പൺ എഐ സ്ഥാപിച്ചത്.
Also Read: എക്സ്പ്രസ് അഡ്ഡയിൽ അതിഥിയായി വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ
മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് എഐ രംഗത്ത് വലിയൊരു മുന്നേറ്റം നടത്താൻ ഓപ്പൺ എഐക്ക് സാധിച്ചു. ഇതിന് പിന്നാലെ സമാനമായ ശേഷിയുള്ള നിരവധി ലാംഗ്വേജ് മോഡലുകളും വ്യത്യസ്ത ആവശ്യങ്ങൾക്കായുള്ള എഐ ടൂളുകളും ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us