പ്രഭാസ് നായകനാകുന്ന പാൻ-ഇന്ത്യൻ ചിത്രം 'രാജാസാബി'ലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'റിബല്‍ സാബ്' എന്ന് തുടങ്ങുന്ന തട്ടുപൊളിപ്പന്‍ താളത്തിനൊത്ത് ചുവട്വയ്ക്കുന്ന പ്രഭാസിന്‍റെ സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോയും കളര്‍ഫുള്‍ ഡ്രസ്സില്‍ ആടിപ്പാടുന്ന ചിത്രങ്ങളും അടങ്ങുന്നതാണ് ലിറിക്കല്‍ വീഡിയോ. ഗാനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
തമന്‍ എസ്. സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നസീറുദീനും ബ്ലേസും ചേര്‍ന്നാണ്. ജനുവരി ഒന്‍പതിനാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്റസി ചിത്രമായാണ് രാജാസാബ് ഒരുങ്ങുന്നത്.
Also Read: ത്രിശൂലമേന്തി ബാലയ്യയുടെ താണ്ഡവം; 'അഖണ്ഡ 2' ട്രെയിലർ എത്തി
40,000 സ്‌ക്വയർഫീറ്റിലൊരുക്കിയ പടുകൂറ്റന്‍ ഹൊറർ ഹൌസ് ആണ് ചിത്രത്തിലെ ഹൈലൈറ്റ്. മലയാളി ആര്‍ട്ട് ഡയറക്ടര്‍ രാജീവനാണ് സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 1,200 കോടി രൂപ ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയ ബ്ലോക്ബസ്റ്റർ ചിത്രം 'കൽക്കി 2898 എഡി'ക്കു ശേഷം പ്രഭാസ് നായകനായെത്തുന്ന ചിത്രമാണ് രാജാസാബ്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്.
Also Read: എന്റെ പാബ്ലോ പുണ്യാളാ...; തിയേറ്ററുകളിൽ കൂട്ടച്ചിരി പടർത്താൻ 'അടി നാശം വെള്ളപ്പൊക്കം'; ടീസർ
പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് ചിത്രം എത്തുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.
Also Read: അനശ്വര രാജൻ്റെ 'വിത്ത് ലവ്' ടൈറ്റിൽ ടീസർ പുറത്ത്
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ചു ഭാഷകളിലായി ചിത്രം പ്രദർശനത്തും. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി വിശ്വപ്രസാദാണ് രാജാസാബ് നിർമിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം കാർത്തിക് പളനി, ചിത്രസംയോജനം കോത്തഗിരി എന്നിവർ നിർവഹിക്കുന്നു.
Read More: ബത്‌ലഹേമിൽ സമ്മര്‍ ആഘോഷിക്കാൻ ആമിയും, രവിശങ്കറും, ഡെന്നീസും വീണ്ടുമെത്തുന്നു; 4കെ ട്രെയിലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us