നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിലും ട്രെയിലറും പുറത്തിറക്കി. 'പ്രതിഛായ' എന്നാണ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ മോഹൻലാൽ ആണ് ചിത്രത്തിന്റെ ടൈറ്റിലും ട്രെയിലറും പുറത്തിറക്കിയത്. അടിമുടി രാഷ്ട്രീയം ചർച്ചചെയ്യുന്ന ചിത്രമാണിതെന്നാണ് ട്രെയിലറിലെ സൂചന.
Also Read: 'പ്രിയദർശൻ സർ, ഇത് നിങ്ങൾക്കുള്ളതാണ്'; മലയാളം പാട്ടുപാടി ഞെട്ടിച്ച് ബോളിവുഡ് താരം ഷരീബ് ഹാഷ്മി
കേരള രാഷ്ട്രീയത്തെ ഓര്‍മിക്കുന്ന ഡയലോഗുകളടക്കം ട്രെയിലറിൽ കാണാം. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ, നിവിൻ പോളിക്കൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
Also Read: മരണത്തെ മുഖാമുഖം കണ്ടു, മരിച്ചുവെന്നാണ് കരുതിയത്; ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് റാണ ദഗ്ഗുബാട്ടി
ബാലചന്ദ്ര മേനോന്‍, ഷറഫുദ്ദീന്‍, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. ജസ്റ്റിൻ വർഗീസ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us