ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന 'പ്രകമ്പന’ത്തിന്റെ ട്രെയിലർ പുറത്തിറക്കി. അന്തരിച്ച നടൻ കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച ചിത്രമാണ് പ്രകമ്പനം. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് ചിത്രം പുറത്തിറക്കുന്നത്.
Also Read: വീണ്ടും സർപ്രൈസുമായി മോഹൻലാൽ; വിഷ്ണു മോഹനൊപ്പം 'എൽ367'
ഹൊറർ കോമഡി എന്റർടെനറാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 'നദികളിൽ സുന്ദരി' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ്. എൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ് വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിജിത്ത് സുരേഷ്.
Also Read: മലയാളത്തിന്റെ മഹാസംഭവം; മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' വരുന്നൂ; റിലീസ് തീയതി പുറത്ത്
തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ഗണപതിയേയും സാഗർ സൂര്യയെയും കൂടാതെ അമീൻ, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശീതൾ ജോസഫ് ആണ് നായിക.
Read More: 'മാതൃരാജ്യത്തിനു നന്ദി...'; പത്മഭൂഷൻ നേട്ടത്തിൽ നന്ദി അറിയിച്ച് മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us