scorecardresearch

കലാഭവൻ നവാസിന്റെ അവസാന ചിത്രം; 'പ്രകമ്പനം' ടീസർ എത്തി

'നദികളിൽ സുന്ദരി' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രകമ്പനം'

'നദികളിൽ സുന്ദരി' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രകമ്പനം'

author-image
Entertainment Desk
New Update

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന 'പ്രകമ്പന’ത്തിന്റെ ടീസർ പുറത്തിറക്കി. അന്തരിച്ച നടൻ കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച ചിത്രമാണ് പ്രകമ്പനം. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ച് പുറത്തിറക്കുന്ന ചിത്രം, ഈ വർഷം ആദ്യം തന്നെ റിലീസിനെത്തുമെന്നാണ് വിവരം. 

Advertisment

Also Read: 'ഇതുപോലൊരു വർഷം ഇനി വരാതിരിക്കട്ടെ; പിന്നിൽ നിന്ന് കുത്തിയവർക്കും കൂടെ നിന്നവർക്കും നന്ദി;' കുറിപ്പുമായി അപ്സര

ഹൊറർ കോമഡി എന്റർടെനറാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. 'നദികളിൽ സുന്ദരി' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ്. എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ് വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിജിത്ത് സുരേഷ്.

Also Read: സരോജ് കുമാറും ഉദയഭാനുവും പച്ചാളം ഭാസിയും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'

തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ ഗണപതിയേയും സാഗർ സൂര്യയെയും കൂടാതെ അമീൻ, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശീതൾ ജോസഫ് ആണ് നായിക.

Read More: അച്ഛൻ ജെമിനി ഗണേശന്റെ സംസ്കാരചടങ്ങ് രേഖ ബഹിഷ്കരിച്ചപ്പോൾ

Teaser

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: