നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. സുട്ടു എന്ന നായയെയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കണ്ടുപരിചിതമല്ലാത്ത ഒരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആക്ഷൻ, കോമഡി, ഇമോഷൻ എല്ലാം കട്ട ലോക്കൽ ടച്ചോടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചു പോരുന്നത്.
Also Read: കുങ്കുമപ്പൂവിൽ നിന്നും കിട്ടിയ പ്രതിഫലം: വെളിപ്പെടുത്തി ആശ ശരത്
ചിത്രത്തിലെ നായയുടെ കഥാപാത്രത്തിന് ശബ്ദം നൽകുന്നത് ടോവിനോ തോമസാണ്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങിയ സാധാരണ ഗ്രാമവാസികൾ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഫാൻറസി സോഷ്യൽ സറ്റയർ എന്നിവ ചേർന്ന കഥാപരിസരമാണ് ചിത്രം തുറന്നു കാണിക്കുന്നത്.
Also Read: ഇതല്ലേ ലാലേട്ടൻ പറഞ്ഞ കാവിലെ ഭഗവതി? വൈറലായി മഞ്ജുവിന്റെ ചിത്രങ്ങൾ
മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ വ്യത്യസ്തവും പുതുമയാർന്നതുമായ സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാതാവ് സന്തോഷ് ടി. കുരുവിള STK Frames ആണ് ചിത്രം നിർമ്മിക്കുന്നത്. STK Frames നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ ആദ്യമായി നായ നായകനാകുന്നു എന്ന പ്രത്യേകതയും 'പെണ്ണും പൊറാട്ടും' ശ്രദ്ധേയമാക്കുന്നു.
Read More: 'ബിജു മേനോൻ പ്രൊമോഷന് വന്നില്ല, നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം'; വിമർശനവുമായി ബി. ഉണ്ണികൃഷ്‍ണൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us