scorecardresearch

നായകനായ സുട്ടുവിന് ടോവിനോയുടെ ശബ്ദം; രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' ടീസർ പുറത്തിറങ്ങി

രാജേഷ് മാധവൻ്റെ സംവിധാനം ചെയ്ത ചിത്രം സുട്ടു എന്ന നായയെയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഒരുക്കിയിരിക്കുന്നത്

രാജേഷ് മാധവൻ്റെ സംവിധാനം ചെയ്ത ചിത്രം സുട്ടു എന്ന നായയെയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഒരുക്കിയിരിക്കുന്നത്

author-image
Entertainment Desk
New Update

"നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ...' - 'പെണ്ണും പൊറാട്ടും' ടീസറിലുള്ള ഈ ഒരൊറ്റ ഡയലോഗ് മതി സിനിയുടെ ആത്മാവ് തിരിച്ചറിയാൻ ടീസർ റിലീസായതോടെ തന്നെ, പ്രേക്ഷകർക്കിടയിൽ കൗതുകവും പ്രതീക്ഷയും ഒരേസമയം ഉയർത്തുകയാണ് 'പെണ്ണും പൊറാട്ടും'. ഫെബ്രുവരി 13 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Advertisment

രാജേഷ് മാധവൻ്റെ സംവിധാനം ചെയ്ത ചിത്രം സുട്ടു എന്ന നായയെയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്നു. മലയാള സിനിമയിൽ ഇതുവരെ കണ്ടുപരിചിതമല്ലാത്ത ഒരു വിശ്വൽ ട്രീറ്റ് ടീസർ തന്നെ സൂചനയായി നൽകുന്നു. ആക്ഷൻ, കോമഡി, ഇമോഷൻ എല്ലാം കട്ട ലോക്കൽ ടച്ചോടെ അവതരിപ്പിക്കുന്ന ഒരു കൾട്ട് സിനിമയാകും 'പെണ്ണും പൊറാട്ടും' എന്ന വിശ്വാസം, ടീസർ കണ്ട പ്രേക്ഷകർക്ക് സ്വാഭാവികമായി തോന്നുന്നു.

Also Read: 8 വർഷത്തിന് ശേഷം തമിഴിലേക്ക്; ധനുഷ്–രാജ്കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടിയും

ടീസറിൽ പ്രേക്ഷകർക്ക് ഏറ്റവും വലിയ സർപ്രൈസ്, ഒരു യുവ സൂപ്പർ താരത്തിൻ്റെ ശബ്ദസാന്നിധ്യമാണ്. നായയുടെ കഥാപാത്രത്തിന് ശബ്ദം നൽകുന്നത് ടോവിനോ തോമസാണ്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങിയ സാധാരണ ഗ്രാമവാസികൾ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഫാൻറസി സോഷ്യൽ സറ്റയർ എന്നിവ ചേർന്ന കഥാപരിസരമാണ് ചിത്രം തുറന്നു കാണിക്കുന്നത്.

Also Read: മായാവിനോദിനിയുടെ അച്ഛനമ്മമാരുടെ പ്രണയം; മലയാളികൾ കാണാൻ കൊതിച്ച ആ കഥ ഇതാ!

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ വ്യത്യസ്തവും പുതുമയാർന്നതുമായ സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാതാവ് സന്തോഷ് ടി. കുരുവിള STK Frames ആണ് ചിത്രം നിർമ്മിക്കുന്നത്. STK Frames നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ ആദ്യമായി നായ നായകനാകുന്നു എന്ന പ്രത്യേകതയും 'പെണ്ണും പൊറാട്ടും' ശ്രദ്ധേയമാക്കുന്നു. 

Read More: ആ പഴയ 'രംഭ ഹോ' സുന്ദരി വീണ്ടും; 70-ാം വയസ്സിലെ ചടുലനൃത്തം കണ്ട് ഞെട്ടി ആരാധകർ

Teaser

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: