New Update
തുർക്കിയിലെ അന്തൽല്യ രാജ്യാന്തര വിമാനത്താവളത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനങ്ങൾക്ക് കേടുപാട് പറ്റി. നിരവധി പേർക്ക് പരുക്കേറ്റു. ചുഴലിക്കാറ്റിൽ വിമാനങ്ങൾ തെന്നിനീങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Advertisment
വിമാനത്താവളത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ചുഴലിക്കാറ്റിൽ ഓണർ എയറിന്റെയും കൊറിണ്ടൺ എയർലൈനിന്റെയും വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റിയതായി എയർലൈവ് ഡോട് നെറ്റ് റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റിനെ തുടർന്ന് 10 മണിക്കൂറോളം വൈകിയാണ് വിമാനങ്ങൾ പുറപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.