scorecardresearch

സൂപ്പർ ബ്ലഡ് വുൾഫ് മൂൺ എപ്പോൾ, എവിടെ, എങ്ങനെ കാണാം

ചന്ദ്രനെ ചുവന്ന നിറത്തിലും ഭൂമിക്ക് ഏറ്റവും അടുത്തായി പൂർണ രൂപത്തിലും കാണുന്നതാണ് സൂപ്പർ ബ്ലഡ് വുൾഫ് മൂൺ ഗ്രഹണം

ചന്ദ്രനെ ചുവന്ന നിറത്തിലും ഭൂമിക്ക് ഏറ്റവും അടുത്തായി പൂർണ രൂപത്തിലും കാണുന്നതാണ് സൂപ്പർ ബ്ലഡ് വുൾഫ് മൂൺ ഗ്രഹണം

author-image
WebDesk
New Update

ജനുവരി 20, 21 തീയതികളിലാണ് ഇത്തവണത്തെ സൂപ്പർ ബ്ലഡ് വുൾഫ് മൂൺ ഗ്രഹണം. ചന്ദ്രനെ ചുവന്ന നിറത്തിലും ഭൂമിക്ക് ഏറ്റവും അടുത്തായി പൂർണ രൂപത്തിലും കാണുന്നതാണ് സൂപ്പർ ബ്ലഡ് വുൾഫ് മൂൺ ഗ്രഹണം. ഈ വർഷം കഴിഞ്ഞാൽ പിന്നെ 2021 മേയ് 29 വരെ ഗ്രഹണത്തിനായി കാത്തിരിക്കണം. കഴിഞ്ഞ വർഷം ജൂലൈ 27 നാണ് ഈ പ്രതിഭാസം അവസാനമുണ്ടായത്.

Advertisment

പൂർണ ചന്ദ്രഗ്രഹണം ഉണ്ടാകുമ്പോൾ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകും. ഈ സമയം ചന്ദ്രനിൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് തടസ്സപ്പെടും. ഭൂമിയുടെ അരികുകളിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുമ്പോള്‍ ചന്ദ്രൻ ചുവന്ന നിറത്തിൽ ദൃശ്യമാകും. ഇതാണ് സൂപ്പർ ബ്ലഡ് മൂൺ.

സാധാരണയിൽ കവിഞ്ഞ വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർ മൂൺ. ശൈത്യകാലത്ത് ദൃശ്യമാവുന്ന പൂര്‍ണ ചന്ദ്രനെ അമേരിക്കക്കാര്‍ വിളിക്കുന്നത് വുള്‍ഫ് മൂണ്‍ എന്നാണ്.

ജനുവരി 20 ന് ഇന്ത്യൻ സമയം രാത്രി 11.41 ഓടെയാണ് ഗ്രഹണം തുടങ്ങുക. ജനുവരി 21 ന് രാവിലെ 10.11 വരെ നീണ്ടുനിൽക്കും. മൂന്നര മണിക്കൂറോളം നീണ്ടുനിൽക്കുന്നതാണ് ഗ്രഹണം. പക്ഷേ ഇന്ത്യക്കാർക്ക് ഈ കാഴ്ച കാണാനാവില്ല. അമേരിക്ക, ഗ്രീന്‍ലാന്‍ഡ്, ഐസ് ലാന്‍ഡ്, പശ്ചിമ യൂറോപ്പ്, പശ്ചിമ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗ്രഹണം പൂർണമായും കാണാൻ സാധിക്കും. കിഴക്കൻ ആഫ്രിക്കയിലെയും യൂറോപ്പിലെയും ജനങ്ങൾക്ക് ഭാഗികമായി ഗ്രഹണം കാണാൻ കഴിയും.

Moon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: