ശ്രയ ജയദീപ് ആലപിച്ച 'പെണ്ണാള്‍' എന്ന സംഗീത ആല്‍ബത്തിലെ ആദ്യ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. ശ്രയയുടെ മനോഹരമായ ആലാപനരീതി സംഗീത പ്രേമികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. ഒരു സ്ത്രീ കടന്നുപോകുന്ന ബാല്യം, കൗമാരം, യൗവ്വനം, മാതൃത്വം, വാര്‍ധക്യം എന്നീ അഞ്ച് ഘട്ടങ്ങളടങ്ങുന്ന സംഗീതയാത്രയാണ് പെണ്ണാള്‍.
'ബാല്യം' എന്ന തലക്കെട്ടോട് തുടങ്ങുന്ന ആദ്യ ഭാഗം ഒരു കുട്ടിയുടെ നിഷ്‌കളങ്കതയും, വിനോദങ്ങളെക്കുറിച്ചുമുള്ളതാണ്. ഷൈല തോമസിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗായത്രി സുരേഷാണ്. മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ഷൈല തോമസാണ്. ചിന്നു കുരുവിള, സുമേഷ് സുകുമാരന്‍ എന്നിവരാണ് ഛായാഗ്രഹകര്‍. ഷൈല തോമസും ഡോ.ഷാനി ഹഫീസും ചേർന്നാണ് പെണ്ണാൾ ആൽബം ഒരുക്കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.