രജിഷ വിജയൻ കേന്ദ്ര കഥാപാത്രമാകുന്ന ഫൈനൽസിലെ ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. പറക്കാം പറക്കാം എന്ന ഗാനമാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. എം.ഡി.രാജേന്ദ്രൻ എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് കൈലാസ് മേനോനാണ്. യാസിൻ നിസാറും ലതാ കൃഷ്ണയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവാഗതനായ പി ആർ അരുൺ ആണ് ഫൈനൽസ് സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. ‘ഫൈനൽസി’ന്റെ കഥയൊരുക്കിയിരിക്കുന്നതും അരുൺ ആണ്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിൾ താരത്തിന്റെ വേഷമാണ് ചിത്രത്തിൽ രജിഷ കൈകാര്യം ചെയ്യുന്നത്. ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയമായ രു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിരഞ്ജ് ആണ് നായകൻ. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.