ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന് ചിത്രം റയീസിന്റെ പുതിയ ടീസർ പുറത്ത്. മദ്യരാജാവ് ആയാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥനായി നവാസുദ്ദീനും ചിത്രത്തിലുണ്ട്. ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് റയീസ്. രാഹുല്‍ ദൊലാകിയ ആണ് സംവിധായകൻ.