സഞ്ചാരികളുടെ മനോഭാവങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് നിർമ്മിച്ചിരിക്കുന്ന 'പട്ടം' എന്ന മ്യുസിക് വിഡിയോ യൂട്യൂബിൽ ഹിറ്റാവുന്നു. റിലീസ് ചെയ്ത് രണ്ടു ദിവസങ്ങൾക്കുളിൽ വിഡിയോയ്ക്ക് അറുപതിനായിരത്തിലധികം വ്യൂസ് ലഭിച്ചു. നിരഞ്ജന ആർ.കെ രചിച്ച ഗാനം ജൂഎവിൻ സിങ് സംഗീതം നൽകി ജോബ് കുര്യൻ ആലപിച്ചിരിക്കുന്നു.
'പട്ടം' ഒരു സഞ്ചാരിയെ പറ്റിയാണ്, ഒരു സാഹസികാന്വേഷിയെ പറ്റിയാണ്, അല്ലെങ്കിൽ നമുക്കെല്ലാവർക്കും ഉള്ളിലുള്ള ഒരു ബൊഹീമിയനെ കുറിച്ചാണ്. ഒരു പട്ടം ആകാശത്തിലാകെ ചുറ്റി കറങ്ങുന്നത് പോലെ അവനും ഈ ഭൂമിയെ ചുറ്റിയുള്ള യാത്രയിലാണ്. അതേ പട്ടത്തെ പോലെ അവനും വേരുകളാൽ ബന്ധിതനാണ്. അനശ്വരതയിലേക്ക് ഉള്ള അവന്റെ തിരച്ചിലുകളുടെ ഉറവിടം, അതവന്റെ ഗുരുവിന്റെ ഓർമ്മകൾ ആയി കൂടെ തന്നെയുണ്ട്.
പ്രധാനമായും ലേയിൽ ചിത്രീകരിച്ചിരിക്കുന്ന വിഡിയോയുടെ സംവിധാനം ഗോപികൃഷ്ണൻ എസ് കുറുപ്പാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനന്ദു ചന്ദ്രസാബുവും ചിത്രസംയോജനം ശ്രീറാമുമാണ്. ഭരത് ശ്രീ, സുധീർ ബാബു, ജോർജ് ഇ സജു എന്നിവർ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നു. ഭരത് ഫിലിം ഫാക്ടറിയുടെ ബാനറിൽ ഭരത് ശ്രീ എ എസാണ് ഈ മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.