ഫാസിസത്തെ വെല്ലുവിളിച്ച് മെക്സിക്കൻ അപാരതയിലെ പുതിയ ഗാനമെത്തി
“ഞങ്ങള്‍ താടി വളര്‍ത്തും മീശ വളര്‍ത്തും, മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും, അത് ഞങ്ങളുടെ ഇഷ്ടം. ഞങ്ങളത് ചെയ്യും..”, പറയുന്നത് ഒരു പറ്റം ചെറുപ്പക്കാരാണ്. തെരുവിലെ മരച്ചുവട്ടിൽ കൊട്ടിപ്പാടി സ്വാതന്ത്ര്യത്തിന്റെ പ്രധാന്യം പറഞ്ഞ് അധികാര വർഗത്തെ വെല്ലുവിളിക്കുകയാണ് ഈ ചെറുപ്പക്കാർ. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കൻ അപാരതയിലെ പുതിയ ഗാനമാണ് ഫാസിസത്തിനെതിരെയുള്ള പ്രതിഷേധമാവുന്നത്. പുതിയ തലമുറയ്ക്ക് പറയാനുള്ളതെല്ലാം പറയുന്നുണ്ട് ഈ ഗാനത്തിലൂടെ. രഞ്ജിത് ചിറ്റാഡെ എഴുതി ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ഷെബിന്‍ മാത്യുവാണ്. മ്യൂസിക് […]