scorecardresearch

'അകലെയൊരു താരകമായ്' 9 ലെ റൊമാന്റിക് ഗാനം

ഫെബ്രുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്

ഫെബ്രുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്

author-image
WebDesk
New Update

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ഫെബ്രുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൃഥ്വിരാജും മംമ്ത മോഹൻദാസും ഒന്നിച്ചുള്ളൊരു റൊമാന്റിക് ഗാനമാണ് റിലീസ് ചെയ്തത്.

Advertisment

'അകലെയൊരു താരകമായ്' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹാരിബ് ഹുസൈനും ആനി ആമിയും ചേർന്നാണ്. ഹരിനാരായണൻ, പ്രീതി നമ്പ്യാർ എന്നിവരുടേതാണ് വരികൾ. സംഗീതം ഷാൻ റഹ്മാൻ.

ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ചിത്രത്തിലെത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറിൽ വരുന്ന ‘നയൻ’ സംവിധാനം ചെയ്തിരിക്കുന്നത് എ.ജീനസ് മൊഹമ്മദാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘100 ഡേയ്‌സ് ഓഫ് ലവ്’ എന്ന ചിത്രത്തിനു ശേഷം ജീനസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ‘നയന്‍’. ജീനസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവ്വഹിക്കും. ഷാന്‍ റഹ്മാനാണ് ‘നയനി’ന്റെ സംഗീത സംവിധായകൻ. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്. ‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ.

Prithviraj Mamtha Mohandas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: