scorecardresearch

ആരാധകർക്ക് വിഷു സമ്മാനവുമായി മോഹൻലാൽ; 'ആറാട്ട്' ടീസർ കാണാം

സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ഒരു ഗാനരംഗത്തിൽ മോഹൻലാലിനോടൊപ്പം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ഒരു ഗാനരംഗത്തിൽ മോഹൻലാലിനോടൊപ്പം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

author-image
Entertainment Desk
New Update

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം ആറാട്ടിന്റെ ടീസർ പുറത്തിറങ്ങി. ആരധകർക്കുള്ള വിഷു സമ്മാനമായാണ് ടീസർ എത്തിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ടീസർ പങ്കുവെച്ചത്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപനായാണ് മോഹനലാൽ എത്തുന്നത്. ബി ഉണ്ണികൃഷ്ണനാണു സംവിധാനം.

Advertisment

മാടമ്പി, മിസ്റ്റര്‍ ഫ്രോഡ്, ഗ്രാൻഡ് മാസ്റ്റര്‍, വില്ലൻ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. പുലിമുരുകന് തിരക്കഥ എഴുതിയ ഉദയകൃഷ്‌ണനാണ് ആറാട്ടിന്റെ തിരക്കഥാകൃത്. 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. വമ്പൻ ഒരു ആക്ഷൻ മാസ്സ് ചിത്രമായാണ് ആറാട്ട് എത്തുന്നതെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്.

വൻ ആക്ഷൻ രംഗങ്ങളാണ് ടീസറിൽ നൽകിയിരിക്കുന്നത്. മുണ്ടും ഷർട്ടും ധരിച്ച് ആക്ഷൻ രംഗങ്ങളിലെത്തുന്ന മോഹനലാൽ തന്നെയാണ് ടീസറിലെ പ്രധാന ഘടകം. കെഎൽവി 2255 എന്ന കാറിൽ മോഹൻലാൽ വന്നിറങ്ങുന്ന ദൃശ്യങ്ങളോടെ തുടങ്ങുന്ന ടീസർ മോഹൻലാലിൻറെ മാസ്സ് ഡയലോഗുമായാണ് അവസാനിക്കുന്നത്.

മോഹൻലാലിന് പുറമെ ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയ വമ്പൻ താര നിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. വിജയ് ഉലകനാഥ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സജീഷ് മഞ്ചേരിയും ആർഡി ഇല്ല്യൂമിനേഷൻസും ചേർന്നാണ്.

Advertisment

രാഹുൽ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബികെ ഹരിനാരായണൻ, രാജീവ് ഗോവിന്ദൻ, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരാണ് ഗാനങ്ങൾ എഴുതുന്നത്. ഇതിനെല്ലാം പുറമെ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ഒരു ഗാനരംഗത്തിൽ മോഹൻലാലിനോടൊപ്പം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Mohanlal New Release B Unnikrishnan Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: